അജിത്ത് ചിത്രം വിശ്വാസത്തിന്റെ ആഘോഷവരവ് ഒരുങ്ങുന്നു! ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് വൈറല്‍! കാണൂ
തല അജിത്ത് സിനിമകള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് ആരാധകര്‍. സൂപ്പര്‍ താരത്തിന്റെ മുന്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം വലിയ കളക്ഷനും അജിത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍നിന്നും സ്വന്തമാക്കിയിരുന്നു. വിവേകം എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ.
വിവേകത്തിനു ശേഷം വിശ്വാസമാണ് തലയുടെ പുതിയ ചിത്രം. പൊങ്കല്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പമാണ് അജിത്ത് ചിത്രവും എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

അജിത്തിന്റെ വിശ്വാസം
കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണ് വിശ്വാസമെന്നു നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കൊപ്പം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാകും ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വീരം,വേതാളം,വിവേകം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്.

തലയുടെ മനൈവിയായി നയന്‍സ്
തലയുടെ മനൈവിയായിട്ടാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. ആരംഭം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് തലയുടെ നായികയായി നയന്‍സ് വീണ്ടും എത്തുന്നത്. ബേബി അനിഘ.തമ്പി രാമയ്യ,റോബോ ശങ്കര്‍,യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പേട്ടയുടെ ട്രെയിറിനു ശേഷമായിരുന്നു വിശ്വാസം ട്രെയിലര്‍ വന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യത തന്നെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു.

വമ്പന്‍ റിലീസ്
ജനുവരി പത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പതിവ് അജിത്ത് ചിത്രങ്ങള്‍ പോലെ വമ്പന്‍ റിലീസായിട്ടാകും അജിത്ത് ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തുക. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ ആസ്വാദ്യകരമാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അജിത്ത് പറഞ്ഞത്
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ ശിവയായിരുന്നു വിശ്വാസത്തെക്കുറിച്ച് അജിത്ത് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിത്രത്തിനുമേല്‍ സൂപ്പര്‍ താരത്തിന് വലിയ ആത്മവിശ്വാസം തന്നെയാണുളളത് എന്ന് സംവിധായകന്‍ പറയുന്നു. ഇതുവരെയുളള ഞങ്ങളുടെ നാല് സിനിമകളില്‍ വിശ്വാസം തന്നെയാണ് മികച്ചതെന്ന് അജിത്ത് പറഞ്ഞതായും ശിവ വെളിപ്പെടുത്തി.

സംവിധായകന്‍ പറഞ്ഞത്
അതേസമയം അജിത്ത് നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹവുമായി നാല് തവണ സിനിമ സംവിധാനം ചെയ്യാന്‍ കിട്ടിയതില്‍ താന്‍ സന്തോഷവാനാണെന്നും സിരുത്തൈ ശിവ പറഞ്ഞു. വീണ്ടും അദ്ദേഹത്തെ വെച്ച് സിനിമയെടുക്കാനായാല്‍ അത് വലിയ കാര്യമാണെന്നും സിരുത്തൈ ശിവ പറഞ്ഞു.


Click it and Unblock the Notifications











