ഞാൻ ഇങ്ങനെയാകാൻ കാരണം രാജീവ് മേനോൻ !! വെളിപ്പെടുത്തലുമായി അജിത്ത്
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുളള താരമാണ് അജിത്ത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ പ്രത്യക്ഷപ്പെടുകയും പിന്നീട കോളിവുഡിലെ താരരാജാവായി മാറുകയായിരുന്നു അജിത്. തലയുടെ വിജയത്തിനു പിന്നിൽ കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റെ വലിയ കഥ തന്നെയുണ്ട്.

തലയുടെ ജീവിതം മാറ്റി മറിച്ച വ്യക്തിയെ കൂറിച്ച് വെളിപ്പെടുത്തുകയാണ്. നടികർ സംഘത്തിന്റെ യോഗത്തിലാണ് പ്രമുഖ ക്യാമറാനും പരസ്യ സംവിധായകനുമായ മലയാളിയായ രജീവ് മേനോനും തലയും തമ്മിലുള്ള ബന്ധം തുറന്നു പറഞ്ഞത്. ഇന്ന് താനെന്താണോ അതിനു പിന്നിൽ രാജീവ് മേനോൻ ആണെന്ന് അജിത്ത് പറഞ്ഞു. ചീഫ് എന്നാണ് രാജീവിനെ സംബോധന ചെയ്തത്.
തന്റെ ചിത്രമായ വാലിയുടെ റിലീസിനായി നാല് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ചിത്രം പുറത്തിറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന സമയത്ത് 4 ലക്ഷം രൂപ തന്ന് സഹായിക്കുകയായിരുന്നു. ചിത്രം വലിയ ബ്ലോക്ക് ബസ്റ്ററാവുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത ഒരാഴ്ചയ്ക്ക് ശേഷം പണം തിരികെ നൽകുകയും ചെയ്തു.


Click it and Unblock the Notifications











