For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദനയെടുത്ത് കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ സങ്കടമായി, ആ കുറ്റബോധമാണ് പ്രണയമായി മാറിയതെന്ന് അജിത്ത്!

  |

  അനിയത്തിപ്രാവിലൂടെയാണ് ശാലിനി നായികയായത്. എന്നാല്‍ അതിനും എത്രയോ മുന്‍പ് ശാലിനിയും ശ്യാമിലിയും പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചിരുന്നു. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരം നായികയായി എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു ശാലിനി. നിരവധി അവസരങ്ങളാണ് തമിഴില്‍ നിന്നും താരത്തെ തേടിയെത്തിയത്. ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം മനോഹരമാക്കിയാണ് ശാലിനി മുന്നേറിയത്.

  'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

  അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി തമിഴകത്തിന്റെ മരുമകളാവുകയായിരുന്നു. അജിത്താവട്ടെ മലയാളികളുടെ സ്വന്തം മരുമകനും. തെന്നിന്ത്യന്‍ സിനിമയിലെ മാതൃകാ താരദമ്പതികളായി തുടരുകയാണ് ഇരുവരും. ശാലിനി സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദികളിലും മറ്റും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രചരിക്കാറുണ്ട്.

  കുഞ്ഞാലി മരക്കാര്‍ മോഹന്‍ലാല്‍ അന്നൊഴിവാക്കിയതാണ്, കാരണം സംവിധായകന്‍, ജയരാജിന്‍റെ വെളിപ്പെടുത്തല്‍!

  18 വര്‍ഷത്തെ വിവാഹജീവിതം

  18 വര്‍ഷത്തെ വിവാഹജീവിതം

  18 വര്‍ഷമായി ശാലിനിയും അജിത്തും വിവാഹിതരായിട്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും മാതൃകാ ദമ്പതികളായി തുടരുകയാണ്. വിവാഹത്തിന് ശേഷം പതിവ് പോലെ തന്നെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുകയായിരുന്നു ശാലിനി. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി ഉത്തമകുടുംബിനിയായി തുടരുകയാണ് താരം.

  അജിത്തിന്റെ കോള്‍

  അജിത്തിന്റെ കോള്‍

  അജിത്തിനൊപ്പം അമര്‍ക്കളം എന്ന ചിത്രത്തിലായിരുന്നു ശാലിനി ആദ്യമായി അഭിനയിച്ചത്. സംവിധായകന്‍ ഈ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ പരീക്ഷയാണ് അഭിനയിക്കുന്നില്ലെന്നായിരുന്നു ശാലിനിയുടെ പ്രതികരണം. എന്നാല്‍ താരത്തെ തന്നെ നായികയാക്കാനായിരുന്നു സംവിധായകന്റെ തീരുമാനം. ഇതിനായി അജിത്തിനെക്കൊണ്ട് തന്നെ വിളിപ്പിക്കുകയും ചെയ്തു.

  ചിത്രീകരണം നീട്ടി

  ചിത്രീകരണം നീട്ടി

  അജിത്തിനൊപ്പം നായികയായി ശാലിനി എത്തിയാല്‍ നന്നായിരിക്കുമെന്ന് സംവിധായകന്‍ അന്നേ മനസ്സില്‍ കരുതിയിരുന്നു. അജിത്ത് വിളിച്ചപ്പോഴും പരീക്ഷയെക്കുറിച്ചായിരുന്നു ശാലിനിക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ പരീക്ഷ തീര്‍ന്നതിന് ശേഷം സിനിമ തുടങ്ങമെന്ന് അജിത്ത് സമ്മതിക്കുകയായിരുന്നു. സംവിധായകനോട് പോലും ചോദിക്കാതെയായിരുന്നു ഈ വാഗ്ദാനം നല്‍കിയത്.

  ചിത്രീകരണം തുടങ്ങിയപ്പോള്‍

  ചിത്രീകരണം തുടങ്ങിയപ്പോള്‍

  പരീക്ഷ കഴിഞ്ഞതിന് ശേഷം ശാലിനി എത്തിയപ്പോള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ്ങിനിടയില്‍ കത്തി കൊണ്ട് താരത്തിന്റെ കൈയ്യില്‍ മുറിവുണ്ടായപ്പോള്‍ അജിത്തിന് വല്ലാത്ത വിഷമമായി. അബദ്ധവശാല്‍ അജിത്തിന്‍രെ കൈയ്യിലിരുന്ന കത്തി തട്ടിയായിരുന്നു മുറിവുണ്ടായത്. ഇ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമായിപ്പോയെന്ന് അജിത്ത് പറഞ്ഞിരുന്നു.

  പ്രണയമായി മാറി

  പ്രണയമായി മാറി

  അന്ന് വേദയെടുത്ത് കരയുന്ന ശാലിനിയെക്കണ്ടപ്പോള്‍ അജിത്തിന്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. വല്ലാത്തൊരു കുറ്റബോധവും താരത്തിന് അനുഭവപ്പെട്ടിരുന്നു. ആ കുറ്റബോധത്തില്‍ നിന്നാണ് ആ ബന്ധം പ്രണയമായി മാറുന്നത്. അജിത്ത് തന്നെ നേരത്തെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

  പേടിയോടെ പറഞ്ഞു

  പേടിയോടെ പറഞ്ഞു

  പ്രണയമാണെന്ന് തുറന്നുപറയാന്‍ അജിത്തിന് പേടിയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ ശാലിനിയുടെ മനസ്സും അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. നാളുകള്‍ നീണ്ടുനിന്ന പ്രണയം പിന്നീട് വീട്ടിലറിയിക്കുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇന്ന് തമിഴകത്തെ പ്രധാന താരദമ്പതികളിലൊരാളായി തുടരുകയാണ് ഇരുവരും.

  English summary
  Ajith Kumar and Shalini: A Kollywood romance for the ages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X