ദുല്‍ഖറിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയല്ല, അജിത്ത്!
മലയാളത്തില്‍ മെഗാസ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, മമ്മൂട്ടി!. പക്ഷെ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് മെഗാ എന്ന വാക്ക് ഏറ്റവും ചേരുന്നത് തമിഴകത്തിന്റെ തല അജിത്തിനാണ്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ മുന്നോടിയായി ട്വിറ്ററില്‍ സജീവമായ ദുല്‍ഖര്‍, ട്വിറ്ററിലൂടെ ആരാധകരുമായി സംവിധിക്കാന്‍ സമയം കണ്ടത്തിയിരുന്നു. ഇതിനിടയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് ഡിക്യുവിന്റെ പ്രതികരണം.

അജിത്ത് എന്ന താരത്തെ ഒറ്റവാക്കില്‍ പറയാമോ എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് ദുല്‍ഖര്‍ മെഗാസ്റ്റാര്‍ എന്ന് പറഞ്ഞത്. അജിത്ത് സര്‍ എന്നാല്‍ മെഗാ എന്നാണ്. മറ്റൊരു വാക്കും ആവശ്യമില്ല. അത്ഭുതപ്പെടുത്തുന്ന താരം. സൂപ്പര്‍, സ്റ്റൈലിഷ് എന്നൊക്കെയാണ് തലയെ കുറിച്ച് ദുല്‍ഖറിന്റെ വിശേഷണം.
സൂര്യയുടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതാണെന്ന് ചോദിച്ചപ്പോള്‍ ഗജനി എന്നായിരുന്നു മറുപടി. വളരെ സമര്‍പ്പണ മനോഭാവമുള്ള നടനാണ് സൂര്യ. എല്ലാവര്‍ക്കും പ്രചോദനമായ മനുഷ്യന്‍- ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications











