ശാലിനിക്കും മകനുമൊപ്പം ചെന്നൈ ബീച്ചില്‍ അജിത്ത്! ചിത്രങ്ങൾ വൈറലാകുന്നു
ലളിത ജീവിതവും പ്രേക്ഷകരോട് കാണിക്കുന്ന സ്നേഹവും വിനയവുമാണ് നടൻ അജിത്തിന പ്രേക്ഷകരുടെ പ്രിയപ്പെട്ട തലയായി മാറ്റുന്നത്. കോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ അജിത്തിന് കൈനിറയെ ആരാധകരാണ്. താരത്തിന്റെ പല ചിത്രങ്ങളു മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ മികച്ച വിജയം നേടാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തലയുടെ കുടുംബത്തോടൊപ്പമുളള ഔട്ടിങ്ങ് ചിത്രമാണ്. ഭാര്യ ശാലിനിയ്ക്കും മകനുമൊപ്പം ചെന്നൈയിലെ ബീച്ചിൽ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറവലാകുന്നത്. സുരക്ഷ കാവൽക്കാരോ പോലീസ് ഉദ്യോഗസ്ഥരുടെ കവലില്ലാതെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
അഭിനയത്തോടൊപ്പം കുടുംബത്തിനും പ്രധാന്യം കൊടുക്കുന്ന താരമാണ് അജിത്ത്. അവധി വേളകളിൽ കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. ഇത് പലപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്. തലയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോൾട്ടാൻ പെപ്പർ ലുക്ക് വിട്ട് പുതിയ സ്റ്റൈലിലാണ് താരം പരീക്ഷിച്ചിരിക്കുന്നത്. ബോണി കപൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിനായിട്ടാണ് താരത്തിന്റെ രൂപം മാറ്റമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നു


Click it and Unblock the Notifications