ഇളയദളപതി വിജയിയെ പുകഴ്ത്തി പറഞ്ഞ് തല അജിത്ത്! ഭാഗ്യം ചെയ്ത നടനാണ് വിജയ് എന്നും അജിത്ത്!!
Recommended Video

അയല്‍ സംസ്ഥാനമായ തമിഴ്‌നാടും കേരളവും പല രീതിയിലും സാമ്യമുള്ളതാണ്. മലയാളവുമായി ഏറ്റവുമടുത്ത് കിടക്കുന്ന ഭാഷയാണ് തമിഴ്. തമിഴിലൊരു സിനിമ റിലീസിനെത്തിയാല്‍ തുല്യ പ്രധാന്യത്തോടെയാണ് കേരളത്തിലും റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള താരങ്ങളില്‍ ഒന്ന് ഇളയദളപതി വിജയും മറ്റൊന്ന് തല അജിത്തുമാണ്.

ഫാന്‍സ് ക്ലബ്ബുകളടക്കം രൂപീകരിച്ചാണ് പ്രിയ താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ പ്രവര്‍ത്തിക്കുന്നത്. സിനിമകളുടെ പേരിലും മറ്റുമായി ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും അതൊല്ലാം ആരോഗ്യപരമായിട്ടാണ്. ഇപ്പോഴിതാ വിജയിയെ പുകഴ്ത്തി പറഞ്ഞ അജിത്താണ് വാര്‍ത്തകളില്‍ നിറയുന്നത്. നടന്‍ രമേഷ് തിലകാണ് വിജയിയെ കുറിച്ച് അജിത്ത് പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്.
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസം ഷൂട്ടിംഗിനിടയില്‍ കാരവാനില്‍ ഇരുവരും വിശ്രമിക്കുകയായിരുന്നു. ടിവിയില്‍ അപ്പോള്‍ വിജയ് ചിത്രം തെറിയിലെ താരത്തിന്റെ ഒരു ഡാന്‍സ് കാണാനിടയായി. നൃത്തം ചെയ്യാന്‍ ജന്മസിദ്ധമായി കഴിവ് കിട്ടിയ വ്യക്തിയാണ് വിജയ്. എന്നാണ് അതിന് കുറിച്ച് അജിത്ത് പറഞ്ഞത്. വിജയിയുടെ നൃത്തത്തിലുള്ള വൈഭവത്തെ വാതോരാതെ പ്രശംസിക്കാനും അജിത്ത് മറന്നില്ലെന്നും രമേഷ് തിലക് പറയുന്നു.


Click it and Unblock the Notifications