»   » ശാലിനി എന്നെ സഹിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം; അജിത്ത് പറയുന്നു

ശാലിനി എന്നെ സഹിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം; അജിത്ത് പറയുന്നു

Written By:
Subscribe to Filmibeat Malayalam

തമിഴകത്ത് മാത്രമല്ല, മലയാളത്തിനും ഒരു മാതൃകയാണ് അജിത്ത് - ശാലിനി ദമ്പതിമാര്‍. താരവിവാഹവും വേര്‍പിരിയലും ഇപ്പോള്‍ പതിവാണ്. അതിന് പിന്നില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാവും എന്ന് അജിത്ത് പറയുന്നു. ദമ്പതിമാര്‍ക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തുറന്ന് പറയണമെന്നും തങ്ങളങ്ങനെയാണെന്നും അജിത്ത് പറഞ്ഞു.

ഒന്നും മനസ്സില്‍ വച്ച് നടക്കാറില്ല. എല്ലാം പരസ്പരം പറയും, ബഹുമാനിയ്ക്കും. ശാലിനിയ്ക്ക് സിനിമയെ അറിയാവുന്നതുകൊണ്ട് തന്നെ എന്നെ നന്നായി പിന്തുണയ്ക്കും. പിന്നെ ശാലിനിയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. എന്നെ ഒരു വിധത്തിലും ബുദ്ധിമുട്ടിയ്ക്കാറില്ല. എന്നെ വിശ്വസിയ്ക്കുന്ന ഭാര്യയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി. അവളെന്നെ ഇത്രയും നാള്‍ സഹിച്ചില്ലേ...

ajith-shalini

മക്കള്‍ അനുഷ്‌കയും അദ്വിയ്ക്കും. അനുഷ്‌കയ്ക്ക് ഏഴ് വയസ്സായി. രണ്ട് പേരെയും വളരെ സിംപിളായി വളര്‍ത്താനാണ് ആഗ്രിയ്ക്കുന്നത്. ആഢംബരത്തില്‍ അവരുടെ ജീവിതം മുങ്ങിപ്പോകാന്‍ പാടില്ല. മനുഷ്യത്വവും സ്‌നേഹവുമൊക്കെ പഠിപ്പിച്ചാണ് വളര്‍ത്തുന്നത്. ശാലിനി നല്ല ഭാര്യയും വീട്ടമ്മയുമാണ്. മക്കളെ വഴക്കു പറയുകയോ തല്ലുകയോ ഇല്ല. ഓരോ കുട്ടിയും വലുതാകുമ്പോള്‍ ഒരു വിധിയുണ്ട് എന്നാണ് ശാലിനിയുടെ വിശ്വാസം. അവരെ ആത്മവിശ്വാസത്തോടെ വളത്താനേ കഴിയൂ.

ശാലിനി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് സ്വന്തം താത്പര്യപ്രകാരമാണെന്നും അജിത്ത് പറഞ്ഞു. ശാലിനിയ്ക്ക് സിനിമയെക്കാള്‍ ഇഷ്ടം കുടുംബം നോക്കി നടത്താനാണ്- അജിത്ത് പറയുന്നു.

English summary
Ajith telling about Shalini

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X