»   » വീരത്തില്‍ അജിത്ത് സാധാരണക്കാനോ?

വീരത്തില്‍ അജിത്ത് സാധാരണക്കാനോ?

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങളായിരിക്കേ തന്നെ സംഘര്‍ഷങ്ങളുള്ളില്‍പ്പേറുന്നവരും അശരണരുമെല്ലാമായി കഥാപാത്രങ്ങളായി മാറാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്ക് കഴിയാറുണ്ട്. താരപ്പൊലിമയുമായി എത്തുന്ന ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഇടയ്‌ക്കെങ്കിലും ഒരു മാറ്റത്തിനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്.

പക്ഷേ തമിഴകത്തെ സ്ഥിതി വ്യത്യസ്തമാണ്. സൂപ്പര്‍താരപദവിയിലെത്തി പ്രത്യേക വിശേഷണങ്ങളും നേടിക്കഴിഞ്ഞാല്‍പ്പിന്നെ താരങ്ങള്‍ക്കൊന്നും സാധാരണ മനുഷ്യരായി ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളായി മാറാന്‍ കഴിയാറില്ല. പിന്നീട് അവരുടെ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് പ്രകടനത്തെ ലക്ഷ്യംവച്ച് താരപ്പൊലിമയെ പരമാവധി ഉപയോഗിക്കുന്ന ചിത്രങ്ങളായി മാറാറുണ്ട്. വെടിയേറ്റാല്‍ മരിയ്ക്കാത്തവരും കുത്തിയാല്‍ മുറിയാത്തവരുമായി ഇളയദളപതി വിജയും, തല അജിത്തുമെല്ലാം മാറുന്നകാഴ്ച തമിഴകം കണ്ടതാണ്.

Ajith

സിരുത്തൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശിവ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അജിത്തിന്റെ ലുക്ക് കണ്ടാല്‍ അദ്ദേഹം ഒരു സാധാരണക്കാരനായിട്ടാണ് ചിത്രത്തിലെത്തുന്നതെന്നാണ് തോന്നുക. വീരമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അജിത്ത് മുണ്ടും ഷര്‍ട്ടുമിട്ട് ചായഗ്ലാസും കയ്യില്‍പ്പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇരുപ്പുകണ്ടാല്‍ വളരെ സാധാരണക്കാരനാണെന്ന് തോന്നുമെങ്കിലും പടത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ അക്കാര്യം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല.

അടുത്തിടെയായി തന്റെ ചിത്രങ്ങള്‍ക്ക് പേര് അന്വേഷിക്കുമ്പോള്‍ താരപ്പൊലിമയെ മുന്‍നിര്‍ത്തിയുള്ള പേരുകള്‍ ഇടരുതെന്ന് അജിത്ത് നിര്‍ദ്ദേശിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം സത്യമാണെങ്കില്‍ അമാനുഷ കഥാപാത്രങ്ങളില്‍ നിന്നും അത് ദ്യോതിപ്പിക്കുന്ന സിനിമാപ്പേരുകളില്‍ നിന്നും അജിത്ത് ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്നുവേണം പറയാന്‍.

എന്തായാലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതെ വീരത്തിന്റെ കഥയെന്താണെന്ന കാര്യം അറിയാന്‍ കഴിയില്ല. തമന്നയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. 2014 പൊങ്കലിന് റിലീസ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നത്. വ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അജിത്ത് ചിത്രങ്ങളെല്ലാം പലപ്പോഴും വന്‍വിജയം കൊയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വീരമെന്ന ചിത്രം അടുത്ത പൊങ്കലിന് പൊടിപാറിക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

English summary
Ajith Kumar 54th movie, which was recently titled as Veeram, has come up with the first look of the movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam