അജിത്തും വിജയ് യും കാര്‍ത്തിയും ഒന്നിക്കുന്നു
മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ഈ അടുത്ത് അധികമാണ്. ഒടുവില്‍ ഇറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സിന് കൂടെ മികച്ച സ്വീകരണം കിട്ടിയതോടെ പ്രേക്ഷകര്‍ അത്തരത്തിലുള്ള സിനിമകള്‍ ആഗ്രഹിക്കുന്നു എന്നു മനസ്സിലായി. പക്ഷെ തമിഴകത്ത് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ അത്രയധികം ഇറങ്ങാറില്ല.
ഇപ്പോഴിതാ കേള്‍ക്കുന്നു അജിത്തും വിജയ് യും കാര്‍ത്തിയും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്ന്. തമിഴ് സിനിമ ആരാധിക്കുന്ന മലയാളി ആസ്വാദകര്‍ അത്രയങ്ങ് സന്തോഷിക്കാന്‍ വരട്ടെ. ഒന്നിക്കുന്നത് ഇളയ ദളപതി വിജയ് യും തല അജിത്തും യുവ താരം കാര്‍ത്തിയുമല്ല!

ബാലതാരങ്ങളായ കാര്‍ത്തി, അജിത്ത്, വിജയ് എന്നീ കൊച്ചു മിടുക്കന്മാര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയെ കുറിച്ചാണ് പറയുന്നത്. തമിഴകത്തെ മൂന്ന് ശ്രദ്ധേയ സ്റ്റാറുകളുടെ പേരുപോലെ തന്നെ മിടുക്കന്മാറാണ് ഈ ത്രിമൂര്‍ത്തികളും. പളനി എന്ന മറ്റൊരു ബാലതാരവും സിനിമയുടെ ഭാഗമാകുന്നുണ്ട്.
രാമസുബ്ബരാമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'കണ്ടുപിടി കണ്ടുപിടി' എന്നാണ്. മുരളിയും ഐശ്വര്യയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രത്തിന്റെ പ്രേമയം. കല്‍കി യുവ സംഗീത സംവിധാനവും സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications