»   » തിരുപ്പതി ക്ഷേത്രത്തിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തി അജിത്, ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു

തിരുപ്പതി ക്ഷേത്രത്തിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തി അജിത്, ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

തലയുടെ പുതിയ ചിത്രമായ വിവേഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടീസറിനും ട്രെയിലറും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. അജിത്തിന്റെ 57ാമത്തെ ചിത്രമാണ് റിലീസിങ്ങിന് തയ്യാറെടുക്കുന്നത്. തല 57 എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്. ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രത്തില സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും മാറി വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. അജിത്തിന്‍റെ സാഹസിക താല്‍പര്യം തന്നെ ഭ്രമിപ്പിച്ചിരുന്നുവെന്ന് സംഘട്ടന രംഗങ്ങള്‍ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് മാസ്റ്റര്‍ അഭിപ്രായപ്പെട്ടിരുന്നു. വിവേഗത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയായിരുന്നുവെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Ajith

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് അജിത് തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.
ആരാധകര്‍ക്ക് കൈ കൊടുത്തും സെല്‍ഫിക്ക് പോസ് ചെയ്തുമാണ് അദ്ദേഹം നടന്നത്. ക്ഷേത്രദര്‍ശനത്തിനിടയിലും നിരവധി ആരാധകര്‍ തലയെ കാണാനെത്തിയിരുന്നു. ആരെയും നിരാശപ്പെടുത്താതെയാണ് താരം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. ചന്ദനക്കളറിലുള്ള മുണ്ടും ഷര്‍ട്ടുണിഞ്ഞായിരുന്നു താരം ക്ഷേത്രത്തിലേക്ക് എത്തിയത്.

English summary
Ajith visited Thirupathy Temple.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam