ശാലിനിയുടെ സൗന്ദര്യമൊക്കെ പോയോ? ഇത്രയും സിംപിളായ താരകുടുംബം, പുതിയ ചിത്രങ്ങള്‍ വൈറല്‍!
തെന്നിന്ത്യന്‍ താരരാജാക്കന്മാരില്‍ ലളിത ജീവിതം നയിക്കുന്ന താരമാണ് തല അജിത്. ഫോണ്‍ മുതല്‍ ഡ്രസിംഗ് വരെ ആരാധകരെ അതിശയിപ്പിക്കുന്ന തരത്തിലാണ്. സിനിമകളുടെ തിരക്കിലാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ അജിത്ത് മറക്കാറില്ല. വിശ്വാസം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്തും കുടുംബവും.
ഇത്തവണ സിനിമ തിരക്കുകളില്‍ നിന്നും മാറി ഗോവയ്ക്കാണ് താരകുടുംബം പോയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഇതിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായി കൊണ്ടിരിക്കുകയാണ്. ഭാര്യ ശാലിനിയും മക്കള്‍ അനൗഷക, അദ്വൈത് എന്നിവര്‍ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയ അജിത്തിന്റെ വീഡിയോസാണ് ആരാധകര്‍ പുറത്തെത്തിച്ചത്.

എയര്‍പോര്‍ട്ടിലും ഫൈ്‌ളറ്റിനുള്ളില്‍ ഉള്ളതുമായ നിരവധി ഫോട്ടോസാണ് വൈറലാവുന്നത്. കുടുംബിനിയായതോടെ ശാലിനിയുടെ പഴയ പ്രസരിപ്പിക്കെ പോയി എന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഒരു താരകുടുംബത്തിന് എത്ര സിംപിള്‍ ആകാന്‍ പറ്റുമോ അത്രയും ലളിത ജീവിതമാണ് അജിത്തും ശാലിനിയും നയിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസം. ആക്ഷന്‍ ചിത്രമായ വിശ്വാസം ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷമായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. നയന്‍താരയാണ് നായിക.


Click it and Unblock the Notifications