»   » ടീസറും ട്രെയിലറും മാത്രമല്ല വിവേഗത്തിലെ പാട്ടും ഹിറ്റാണ്, സോഷ്യല്‍ മീഡിയ പറയുന്നു !!

ടീസറും ട്രെയിലറും മാത്രമല്ല വിവേഗത്തിലെ പാട്ടും ഹിറ്റാണ്, സോഷ്യല്‍ മീഡിയ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെയുള്ള താരമാണ് അജിത്ത്. പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ഇതുനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഗാനം ഇന്റര്‍നെറ്റ് ട്രന്‍ഡിങ്ങില്‍ ഒന്നാമതെത്തി. വിജയശ്രീലാളിതനായി തമിഴകത്ത് നിറഞ്ഞു നില്‍ക്കുന്ന തലയ്ക്ക് ആദരവുമായാണ് ഈ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുള്ളത്. വിവേഗത്തിലെ അജിത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ടീസര്‍ പുറത്തിറങ്ങി നാളുകള്‍ക്ക് ശേഷമാണ് ചിത്രത്തിലെ ഗാനം പുറത്തു വരുന്നത്. ഈ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. അജിത്തിന്റെ തന്നെ വീരം സംവിധാനം ചെയ്ത ശിവയാണ് വിവേഗവും ഒരുക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. പൊതുവേ സാഹസിക പ്രിയനായ അജിത്ത് ഈ ചിത്രത്തില്‍ ഡ്യൂപ്പില്ലാതെയാണ് സംഘട്ടന രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Ajith

ചിത്രീകരണത്തിനിടയില്‍ അജിത്തിന ് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നുവെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു.

English summary
It wouldn't be an exaggeration to say that Ajith's single Surviva from his upcoming film Vivegam is indeed an internet sensation. The song, which was released at 6 pm on Monday evening, took the internet by storm within few minutes after release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X