'പേരിനും അഭിമാനത്തിനും കളങ്കം വരരുത്, വർഷങ്ങളായുള്ള അപ്പയുടെ അധ്വാനത്തിന്റെ ഫലമാണ്'; കമൽഹാസന്റെ മകൾ അക്ഷര!

നീണ്ട 64 വർഷത്തെ സിനിമ ജീവിതം... ആറിലധികം ഭാഷകൾ... 232ൽ‌ അധികം സിനിമകൾ... 45 ജൂബിലി ഹിറ്റുകൾ... എണ്ണമറ്റ അവാർഡുകൾ... ഉലകനായകൻ കമൽഹാസൻ എന്നും മലയാളിക്ക് ഏറെ പ്രിയങ്കരനായ നടനാണ്. തമിഴനാണെങ്കിലും മമ്മൂട്ടിക്കും മോ ഹൻലാലിനും കൊടുക്കുന്ന അതേ സ്നേഹം കമൽഹാസനും മലയാളി സിനിമാപ്രേമികൾ‌ കൊടുക്കാറുണ്ട്. പിതാവിനെപ്പോലെ തന്നെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അഭിനയത്തിലും സിനിമയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും സജീവമാണ്.

ശ്രുതി ഹാസനാണ് അക്ഷരയെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. 2015ല്‍ ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചന്‍, ധനുഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. മുപ്പത്തിരണ്ടുകാരിയായ അക്ഷര ഇതുവരെ അഞ്ച് സിനിമകൾ ചെയ്തു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വിവേകവും കടാരം കൊണ്ടാനുമാണ്.

Akshara Haasan

സിനിമയ്ക്ക് പുറമെ ഫിംഗർ ടിപ് എന്നൊരു വെബ് സീരിസിലും അക്ഷര അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരിയായി ഗായികയായും മോഡലിങിലൂടെയും അക്ഷര തിളങ്ങുന്നുണ്ട്. മുംബൈയിൽ സെറ്റിൽഡായ അക്ഷരയ്ക്ക് സ്പോർട്സിലും അതീവ താൽപര്യമുണ്ട്. പിതാവ് കമൽഹാസന്റെ ചിത്രങ്ങളുടെ പിന്നാമ്പുറങ്ങളിലും ഇടയ്ക്ക് അക്ഷരയും ശ്രുതിയും പ്രവർത്തിക്കാറുണ്ട്.

അതേസമയം മുമ്പൊരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അച്ഛൻ കമൽഹാസന് തന്നിൽ ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ച് അക്ഷര വെളിപ്പെടുത്തിയിരുന്നു. അന്ന് യുവനടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. പിതാവ് വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയെടുത്ത പേരിനും അഭിമാനത്തിനും കളങ്കം വരരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അക്ഷര പറയുന്നു.

'പ്രശസ്തിക്കും പേരിനും അഭിമാനത്തിനും കളങ്കം വരരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇതൊക്കെ നിലനിർത്തിക്കൊണ്ട് ഞാൻ മുന്നേറുന്നതാണ് അപ്പയ്ക്കും ഇഷ്ടം. ഇന്നുള്ള പേര് ഉണ്ടാക്കിയെടുക്കാൻ അപ്പ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചില സമയ ങ്ങളിൽ അ ദ്ദേഹത്തേക്കാൾ മുമ്പ് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നും. ഞാൻ ചെയ്ത എന്തെങ്കിലും കാര്യം പ്രതീക്ഷിച്ച റിസൽട്ട് തരാതെ വരുമ്പോൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കും.'

'എന്റെ സത്യസന്ധതയാണ് അപ്പയ്ക്ക് ഏറ്റവും ഇഷ്ടം. അതിന് കാരണം ഞാൻ തന്നെ എന്റെ തെറ്റുകൾ ഏറ്റ് പറയുന്നുവെന്നതാണ്. കൂടാതെ എന്റെ ഹാർഡ് വർക്കും ഡിസിപ്ലിനും അദ്ദേഹത്തിന് ഇഷ്ടമാണ്. ചില സമയങ്ങളിൽ ഞാൻ മടിച്ചിയെപ്പോലെ പെരുമാറുന്നത് അപ്പയ്ക്ക് ഒട്ടും ഇഷ്ടമല്ലെന്നാണ്', അക്ഷര പറഞ്ഞത്.

Akshara Haasan

കമൽഹാസന്റെ രണ്ടാം ഭാര്യയാണ് സരിക. നടന്റെ ആദ്യ വിവാഹം 1978ല്‍ വാണി ഗണപതിയുമായിട്ടായിരുന്നു. ആ ബന്ധം തകർന്നശേഷം 1988ല്‍ സരിക താക്കൂറിനെ നടൻ വിവാഹം കഴിച്ചു. 2004ല്‍ ഇരുവരും ആ ബന്ധം വേര്‍പ്പെടുത്തി. ശേഷം നടി ഗൗതമിയുമായി കമല്‍ ലിവിങ് ടുഗെദറിലായിരുന്നു. ഗൗതമിക്ക് കാൻസർ പിടിപെട്ടപ്പോഴെല്ലാം കമൽഹാസൻ ഒപ്പമുണ്ടായിരുന്നു.

സരിക എൺപതുകളിൽ പ്രശസ്തയായ നടിയായിരുന്നു. സരികയും മുംബൈയിലാണ് സെറ്റിൽഡായിരിക്കുന്നത്. അടുത്തിടെ മുംബൈയില്‍ പുതിയ വസതി അക്ഷര ഹാസന്‍ സ്വന്തമാക്കിയിരുന്നു. 15 കോടിയോളം വിലമതിക്കുന്നതാണ് വീട്. 2354 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലക്ഷ്വറി അപാര്‍ട്‌മെന്റ്‌ കൂടിയാണിത്.

15 നിലകളുള്ള ഏക്താ വെര്‍വിലെ 13ആം നിലയിലാണ് അപാര്‍ട്‌മെന്റ്‌. ബാല്‍ക്കണി, മൂന്ന് കാറുകള്‍ക്കായുള്ള പാര്‍ക്കിങ് സ്‌പേസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ബാന്ദ്രാ സ്വദേശികളായ ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള അപാര്‍ട്‌മെന്റ്‌ സെപ്റ്റംബര്‍ 27നാണ് അക്ഷരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. കമല്‍ഹാസന്റെ വീടുകളില്‍ ഏറിയ പങ്കും ചെന്നൈയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ ലണ്ടനിലും കമല്‍ഹാസന് സ്വന്തമായി വീടുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X