ലോകം തന്നെ അവസാനിച്ചുവെന്ന് തോന്നി! കമല്‍ഹാസന്‍-സരിക വേര്‍പിരിയലിനെക്കുറിച്ച് താരപുത്രി! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് കമല്‍ഹാസന്‍. ഉലകനായകനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന് പിന്നാലെ മക്കളും സിനിമയിലേക്കെത്തിയിരുന്നു. താരപുത്രികള്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് ശ്രുതി ഹസനും അക്ഷരയും. മിഷേല്‍ കോര്‍സലെയും ശ്രുതി ഹാസനും വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. അസ്വാരസ്യങ്ങളെത്തുടര്‍ന്നായിരുന്നു വേര്‍പിരിയലെന്ന കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണവും പുറത്തുവന്നിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ താനനുഭവിച്ച വേദനയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അക്ഷര ഹാസന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.
ഏതൊരു മക്കളേയും പോലെ തങ്ങളേയും വേദനിപ്പിച്ച സംഭവമാണ് അത്. ഈ സംഭവത്തിന് ശേഷമാണ് താനും സഹോദരിയും ബോള്‍ഡായതും , സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങിയതെന്നും അക്ഷര പറയുന്നു. ലോകം തന്നെ അവസാനിച്ചുവെന്നായിരുന്നു ആ സമയത്ത് തോന്നിയത്. എന്നാല്‍ അന്നത്തെ ആ അനുഭവമാണ് ഇന്നത്തെ തനിക്ക് ഗുണകരമായതെന്നും താരപുത്രി പറയുന്നു. ലോകത്തിലെ എന്ത് കാര്യവും നേരിടാനുള്ള ശക്തി ലഭിച്ചത് ഈ അനുഭവത്തിന് ശേഷമാണെന്നും താരപുത്രി പറയുന്നു.

1998ലായിരുന്നു കമല്‍ഹാസനും സരികയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അക്ഷര ചെറിയ കുട്ടിയായിരിക്കുന്ന സമയത്തായിരുന്നു മാതാപിതാക്കളുടെ വേര്‍പിരിയല്‍. അജിത്തിന്റെ വിവേഗത്തിന് പിന്നാലെ വിക്രമിന്റെ കദരം കൊണ്ടാനിലാണ് താരപുത്രി അഭിനയിച്ചത്. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











