»   » രജനിയ്‌ക്കൊപ്പം അക്ഷയ് കുമാര്‍ എന്തിരന്‍ 2ന്റെ ഷൂട്ടിങ് ഉടന്‍

രജനിയ്‌ക്കൊപ്പം അക്ഷയ് കുമാര്‍ എന്തിരന്‍ 2ന്റെ ഷൂട്ടിങ് ഉടന്‍

Posted By:
Subscribe to Filmibeat Malayalam


എന്തിരന്‍ രണ്ടാം ഭാഗത്തില്‍ രജനികാന്തിന് പ്രതിനായകനെ കണ്ടെത്താനാണ് താമസം വന്നത്. ഹോളിവുഡ് താരം അര്‍ണോള്‍ ഷ്വാസ്‌നെഗര്‍ ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ അര്‍ണോള്‍ഡ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പിന്നീട് അറിഞ്ഞത്

ഇപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനെയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യം തന്നെ അക്ഷയ് കുമാര്‍ ചിത്രത്തിന്റെ വര്‍ക്കില്‍ ചേരുമെന്ന് പറയുന്നു. തനിക്ക് രജനിക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു.

akshay-kumar

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലിയാണ് രജിനിയുടെ പുതിയ ചിത്രം. കബലിയുടെ ചിത്രീകരണം ഈ ആഴ്ചകൊണ്ട് പൂര്‍ത്തിയാകും. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ എന്തിരന്‍ 2ന്റെ ചിത്രീകരണം തുടങ്ങും.

ഐയിലെ നായിക എമി ജാക്‌സണാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് യാണ് രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്.

English summary
Akshay Kumar to begin shoot for Endhiran sequel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam