ബോളിവുഡിനെ പോലെയല്ല! അവരുടെ സൂപ്പര്‍സ്റ്റാറുകള്‍ കൃത്യസമയത്ത് എത്തും! തുറന്ന് പറഞ്ഞ് അക്ഷയ്കുമാര്‍

By Prashant V R

രജനികാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0 ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഡോ റിച്ചാര്‍ഡ്‌സണ്‍ എന്ന നെഗറ്റീവ് റോളിലാണ് അക്ഷയ് എത്തുന്നതെന്നാണ് അറിയുന്നത്.

2.0യിലെ അക്ഷയ്കുമാറിന്റെ മേക്ക് ഓവറിന് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ആദ്യമായി ഇത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യുന്നതും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും അടുത്തിടെ അക്ഷയ് കുമാര്‍ പങ്കുവെച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയെയും താരങ്ങളെയും പുകഴ്ത്തികൊണ്ടായിരുന്നു അക്ഷയ്കുമാര്‍ സംസാരിച്ചിരുന്നത്.

അക്ഷയ് പറഞ്ഞത്

അക്ഷയ് പറഞ്ഞത്

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ പുകഴ്ത്തികൊണ്ടായിരുന്നു അഭിമുഖത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം സംസാരിച്ചിരുന്നത്. ബോളിവുഡിനേക്കാള്‍ കൃത്യനിഷ്ഠയുളള അഭിനേതാക്കളാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഉളളതെന്നാണ് അക്ഷയ്കുമാര്‍ പറയുന്നത്. പുതിയ ആളുകള്‍ ബോളിവുഡില്‍ വരുന്നതിനു മുന്‍പ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണമെന്നും അക്ഷയ് പറയുന്നു. 2.0യുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ആയിരുന്നു ഇക്കാര്യങ്ങള്‍ താരം പറഞ്ഞിരുന്നത്.

ബോളിവുഡിനേക്കാള്‍ മുന്നിലാണ്

ബോളിവുഡിനേക്കാള്‍ മുന്നിലാണ്

സാങ്കേതികപരമായി ബോളിവുഡിനേക്കാള്‍ ഏറെ മുന്നിലാണ് സൗത്ത് ഇന്ത്യയുളളതെന്ന് അക്ഷയ് പറയുന്നു. 7.30നാണ് ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറഞ്ഞതെങ്കില്‍ ആ സമയത്ത് തന്നെ ചിത്രീകരണം തുടങ്ങിയിരിക്കും. ഇവിടെ 7.30 എന്ന് പറഞ്ഞാല്‍ 9.30നായിരിക്കും താരങ്ങള്‍ വരിക. അവരുടെ സൂപ്പര്‍സ്റ്റാറുകള്‍ കൃത്യസമയത്ത് സെറ്റിലെത്തും അക്ഷയ്കുമാര്‍ പറയുന്നു.

അദ്ദേഹം വലിയൊരു മനുഷ്യനാണ്

അദ്ദേഹം വലിയൊരു മനുഷ്യനാണ്

അഭിമുഖത്തില്‍ സ്റ്റൈല്‍ മന്നനെ പുകഴ്ത്തിയും അക്ഷയ്കുമാര്‍ സംസാരിച്ചിരുന്നു. അദ്ദേഹം വലിയൊരു മനുഷ്യനാണ്. കിട്ടുന്ന സംഭാഷണം എത്ര മനോഹരമായിട്ടാണ് അദ്ദേഹം തന്റെതായ ശൈലിയിലേക്ക് മാറ്റുന്നത്. ഓരോ വരിയിലും അദ്ദേഹം രസകരമായ ശൈലി കൊണ്ടുവരും.അക്ഷയ് പറഞ്ഞു. 2.0യില്‍ രജനിക്കൊപ്പം തന്നെ തുല്ല്യപ്രാധാന്യമുളള റോളിലാണ് അക്ഷയ്കുമാറും ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ അക്ഷയ്കുമാറിനെ പ്രകടനത്തെ പുകഴ്ത്തി സ്റ്റൈല്‍ മന്നനും അടുത്തിടെ സംസാരിച്ചിരുന്നു .

കേരളത്തില്‍ മാത്രമായി

കേരളത്തില്‍ മാത്രമായി

ലോകമെമ്പാടുമായി 10000ത്തിലധികം സ്‌ക്രീനുകളിലെത്തിയ ചിത്രം കേരളത്തില്‍ മാത്രമായി 450 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. തമിഴിനു പുറമെ തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്, ഒരേസമയം ത്രീഡിയിലും 2ഡിയിലുമായി ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു.

കലാഭവന്‍ ഷാജോണും

കലാഭവന്‍ ഷാജോണും

ശങ്കര്‍,ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയിരുന്നത്. എആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് നീരവ് ഷാ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. എമി ജാക്‌സണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍,റിയാസ് ഖാന്‍ തുടങ്ങിയവരും എത്തുന്നുണ്ട്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X