For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ചിത്രങ്ങൾ മോർഫിങ്ങല്ല!!എന്റേതു തന്നെ‌, സ്വകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ച് അക്ഷര ഹാസൻ

By Suchithara Mohan
|

സിനിമ താരങ്ങളുടേയും അവരുടെ കുടുംബത്തിനും പിന്നാലെയാണ് എല്ലാവരുടേയും കണ്ണുകൾ. താരങ്ങളുമായി ചുറ്റിപ്പററി നടക്കുന്ന വളരെ ചെറിയ സംഭവങ്ങൾ വരെ വളരെ വേഗത്തിൽ കത്തി വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുള്ളത് നടിമാരാണ്. അവരുടെ വസ്ത്രധാരണമോ ചിത്രങ്ങളോയായിരിക്കും എപ്പോഴും ചർച്ച വിഷയമായി മാറുന്നത്.

ഇപ്പോൾ ലക്ഷ്മിയുള്ളത് വീട്ടിൽ!! ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും നിങ്ങളുടെ പ്രാർഥന വേണം, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സ്റ്റീഫൻ

കഴിഞ്ഞ കുറച്ചു ദിവസമായി തെന്നിന്ത്യൻ സിനിമയിലേയും ഗോസിപ്പ് കോളങ്ങളിലേയും ചർച്ച വിഷയം കമൽഹാസന്റെ മകൾ അക്ഷര ഹാസന്റെ സ്വാകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ചായിരുന്നു. അടിവസ്ത്രത്തിൽ താരം നിൽക്കുന്ന ചിത്രങ്ങളാണ് ഇന്റർനെറ്റിൽ വൈറലായത്. വളരെ വേഗത്തിലാണ് ചിത്രം വാർത്തകളിൽ ഇടംപിടിച്ചതും ചർച്ച വിഷയമായതും. ഇപ്പോഴിത സംഭവിത്തിൽ പ്രതികരണവുമായി അക്ഷര ഹാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലീക്കായത് തന്റെ ചിത്രങ്ങൾ

ലീക്കായത് തന്റെ ചിത്രങ്ങൾ

സംഭവിച്ചത് തീർത്തും നിർഭാഗ്യകരമായ കാര്യമാണ്. ചിത്രങ്ങൾ ചോർന്നതിൽ നല്ല വിഷമമുണ്ടെന്നും അക്ഷര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ആരാണ് ഇതിന്റെ പിന്നിലെന്ന് അറിയില്ല. എന്നാൽ സംഭവത്തിനെ തുടർന്ന് മുംബൈ പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും അക്ഷരം പറഞ്ഞു.

മോർഫ് ചെയ്ത ചിത്രങ്ങൾ

മോർഫ് ചെയ്ത ചിത്രങ്ങൾ

പുറത്തു വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ ചിത്രങ്ങളാണെന്നും അക്ഷര സമ്മതിച്ചിട്ടുണ്ട്. മീടു ക്യാംപെയ്നുകൾ ലോകം മുട്ടെ ഉയരുമ്പോൾ ഇവിടെ ചിലയാളുകൾ പെൺകുട്ടികളുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്നും നടി പറയുന്നു. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നുവെന്നും താരം പറഞ്ഞു.

ഷെയർ ചെയ്തവരും ങ്കാളികളായി

ഷെയർ ചെയ്തവരും ങ്കാളികളായി

ചിത്രങ്ങൾ പ്രചരിച്ചതു കൊണ്ട് താൻ ഒരിക്കലും അപമാനിതയാകില്ല. എന്നാൽ ആ ചിത്രം മറ്റുളളവരും സമൂഹ മാധ്യമങ്ങളിസൂടെ ഷെയർ ചെയ്തിരുന്നു. അത് തന്നിൽ വിഷമമുണ്ടാക്കിയെന്നും നടി പറയുന്നുണ്ട്. ആ തെറ്റിൽ എല്ലാവരും പങ്കുചേർന്നെന്നും അക്ഷര കൂട്ടിച്ചേർത്തു. ചിത്രം ലീക്ക് ചെയ്ത ആളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലയെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച് ആളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അക്ഷര പറയുന്നുണ്ട്.

 പിന്നിൽ ഹാക്കർമാർ

പിന്നിൽ ഹാക്കർമാർ

ചിത്രം ഹാക്ക് ചെയ്തതിനു പിന്നിൽ ഹാക്കർമാരായിരിക്കാം എന്നാണ് പ്രഥാമിക നിഗമനം. താരത്തിന്റെ ഫോൺ ഹാക്ക് ചെയ്ത് അതിലൂടെ ചിത്രങ്ങൾ ചോർത്തിയതാകും . ഒരു ഫോട്ടോ ഷൂട്ടിന് തയ്യാറാകുന്നതിനു മുൻപ് എടുത്ത ചിത്രങ്ങളാണ് ലീക്കായതെന്ന് അക്ഷര തന്നെ പറയുന്നുണ്ട്. ഇതിനും മുൻപ് ബിക്കിനിയിൽ ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ പേരിൽ അക്ഷരയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മഹനടൻ കമൽ ഹാസന്റെ പേരിന് കളങ്കം സൃഷ്ടിക്കുമെന്നും വിമർശകർ അന്ന് ആരോപിച്ചിരുന്നു.

അക്ഷര സമൂഹമാധ്യമങ്ങളിലെ സ്റ്റാർ

അക്ഷര സമൂഹമാധ്യമങ്ങളിലെ സ്റ്റാർ

2015 ലായിരുന്നു അച്ഛന്റേയും സഹോദരി സ്രുതി ഹാസന്റേയും ചുവട് പിടിച്ച് അക്ഷര സിനിമയിൽ എത്തുന്നത്. ധനുഷും അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഷമിതാഭായിരുന്നു അക്ഷരയുടെ ആദ്യ ചിത്രം. പിന്നീട് അജിത്ത് നായകനായെത്തിയ വിവേഗത്തില്‍ അതിഥി വേഷത്തിലും അക്ഷര എത്തിയിരുന്നു. കേവലം രണ്ട് സിനിമകളിൽ മാത്രമാണ് അക്ഷരം അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമാ മാധ്യമങ്ങളിൽ അക്ഷരയുടെ പേര് എന്നും നിറഞ്ഞു നിന്നിരുന്നു.

English summary
akshra hasan says about leaked private photoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more