»   » അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത ആദ്യം കിംവദന്തിയാണെന്നാണ് ആരാധകര്‍ കരുതിയത്. അതങ്ങനെ തന്നെ ആകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ വിജയ് യുടെയും വിജയ് യുടെ വീട്ടുകാരുടെയും പക്ഷത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ ഒട്ടും സുഖകരമല്ല.

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

വിവാഹ മോചന വാര്‍ത്ത ഇതിനോടകം വിജയ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സംവിധായകന്റെ അച്ഛനും രംഗത്തെത്തിയിരിയ്ക്കുന്നു. പ്രമുഖ തമിഴ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യുടെ അച്ഛനും തമിഴ് നടനും നിര്‍മാതാവുമായ അളകപ്പന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. അദ്ദേഹം എന്താണ് പറയുന്നത് എന്ന് നോക്കാം

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

അമല പോളും വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്ത സത്യമാണെന്ന് അളകപ്പന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. തീരുമാനം ഒന്നും ആയിട്ടില്ല.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

അമല പോള്‍ തുടരെ തുടരെ സിനിമ ചെയ്യുന്നത് തന്നെയാണ് കാരണം. ആദ്യം സൂര്യ ചിത്രം എന്ന് പറഞ്ഞു, പിന്നെ ധനുഷ് ചിത്രം അത് ഇത് എന്ന് പറഞ്ഞ് അമല കുറേ ചിത്രങ്ങള്‍ ഏറ്റെടുത്തു. ഇത് വിജയ്ക്ക് ഇഷ്ടപ്പെട്ടില്ല. എത്രനാള്‍ ഇങ്ങനെ പോകും. അതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

അമലയുടെ വീട്ടുകാര്‍ എന്താണ് ഇതേ കുറിച്ച് പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍, അമല പോള്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാത്ത പെണ്ണാണ് എന്നായിരുന്നു അളകപ്പന്റെ മറുപടി. അമലയും വിജയ് യും ഇതേ കുറിച്ച് എന്ത് സംസാരിച്ചോ എന്നറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. വാര്‍ത്ത നൂറ് ശതമാനം സത്യമാണ്- അളകപ്പന്‍ പറഞ്ഞു.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

വിവാഹ മോചന വാര്‍ത്തയോട് ഇതുവരെ അമല പോള്‍ പ്രതികരിച്ചിട്ടില്ല. വിജയ് യുമായി വേര്‍പിരിഞ്ഞ് കൊച്ചിയില്‍ എത്തിയ അമല പോളിന്റെ മൊബൈല്‍ ഫോണില്‍ ഇന്‍കമിങ് കോള്‍ പോലും തടഞ്ഞുവച്ചിരിയ്ക്കുകയാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

വിവാഹ മോചനത്തെ കുറിച്ച് അളകപ്പന്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കൂ...

English summary
AL Alagappan confirms AL Vijay and Amala Paul splti

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam