രണ്ടാം വിവാഹത്തെക്കുറിച്ച് എ എല്‍ വിജയ്! ഐശ്വര്യയെയാണ് ജീവിതസഖിയാക്കുന്നത്! പ്രണയ വിവാഹമല്ല! പിന്നെ
വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകരിലൊരാളാണ് എഎല്‍ വിജയ്. അമല പോളിനെയായിരുന്നു അദ്ദേഹം നേരത്തെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അദ്ദേഹം വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ചെന്നൈ സ്വദേശിനിയായ ഡോക്ടറിനെയാണ് സംവിധായകന്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നിലെ വാസ്തവത്തെക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയത്.
ആരാധകരുടെ സംശയം വര്‍ധിക്കുന്നതിനിടയിലാണ് വിവാഹ വിശേഷം പങ്കുവെച്ച് സംവിധായകന്‍ എത്തിയിട്ടുള്ളത്. വി4 എന്റര്‍ടൈനേഴ്‌സ് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സംവിധായകന്റെ വിവാഹ വിശേഷങ്ങള്‍ പരസ്യമായത്. പബ്ലിക് റിലേഷന്‍സ് ഓഫീസറായ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടത്. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതവും പല തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സന്തോഷവും സങ്കടവും വിജയപരാജയവുമൊക്കെ അതിലുണ്ടെന്നും സംവിധായകന്‍ പറയുന്നു. ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ പത്രക്കുറിപ്പ് ഇറക്കിയതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

ഡോക്ടര്‍ ഐശ്വര്യയും താനും വിവാഹിതനാവാന്‍ പോവുകയാണെന്ന് സംവിധായകന്‍ പറയുന്നു. ഇതൊരു അറേഞ്ച്ഡ് വിവാഹമാണ്. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തുന്നത്. എല്ലാവരുടേയും സ്‌നേഹത്തോടെയും ആശീര്‍വാദത്തോടെയും ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി, ഇതായിരുന്നു സംവിധായകന്റെ കുറിപ്പ്.


Click it and Unblock the Notifications











