അമല പോളും വിജയും വിവാഹമോചിതരായതിന് കാരണം ധനുഷ്? വെളിപ്പെടുത്തലുമായി അളകപ്പന്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് അമല പോള്‍. നീലത്താമരയെന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ഈ താരം ശ്രദ്ധ നേടിയത്. തമിഴിലും തെലുങ്കിലുമൊക്കെയായി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികയായി മാറുകയായിരുന്നു താരം പിന്നീട്. വൈവിധ്യമാര്‍ന്നതും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. അന്യഭാഷകളില്‍ സജീവമായപ്പോഴും ഇടയ്ക്ക് മലയാള ചിത്രങ്ങളുമായും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവെക്കുന്ന പല പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അമല പോളിന്.

സംവിധായകനായ എഎല്‍ വിജയ് യെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ദൈവത്തിരുമകള്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചപ്പോഴും താരം അത് നിഷേധിച്ചിരുന്നു. പിന്നീടാണ് വിവാഹനിശ്ചയം നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിയുന്നതിനിടയിലായിരുന്നു ഇരുവരും ഡിവോഴ്‌സിനായി അപേക്ഷിച്ചത്. അമലയും വിജയും വിവാഹമോചിതരായതിന് പിന്നിലെ കാരണം ധനുഷാണെന്ന് ആരോപിച്ച് എത്തിയിരിക്കുകയാണ് വിജയ് യുടെ പിതാവ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

അമല പോളിന്റെ വിവാഹമോചനം

അമല പോളിന്റെ വിവാഹമോചനം

പ്രണയിച്ച് വിവാഹിതരായവരില്‍ പലരും ഇടയ്ക്ക് വെച്ച് വഴിപിരിയാറുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു അമല പോള്‍. സംവിധായകനുമായുള്ള പ്രണയം തുടക്കത്തില്‍ താരം സ്ഥിരീകരിച്ചിരുന്നില്ല. വിവാഹത്തിലേക്ക് എത്തിയതിന് ശേഷമായിരുന്നു എല്ലാവരും ഇതേക്കുറിച്ച് അറിഞ്ഞത്. സിനിമയില്‍ മികച്ച കെമിസ്ട്രിയായിരുന്നുവെങ്കിലും അത് ജീവിതത്തില്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. തെറ്റായ തീരുമാനമായിരുന്നില്ല അതെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു.

കാരണം ധനുഷ്

കാരണം ധനുഷ്

അമലയും വിജയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണക്കാരന്‍ ധനുഷാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിജയ് യുടെ പിതാവായ അളകപ്പന്‍. നിര്‍മ്മാതാവ് കൂടിയായ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.താരത്തിന്റെ പ്രതികരണം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഇവരുടെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറഞ്ഞ് ഇദ്ദേഹം നേരത്തെയും എത്തിയിരുന്നു.

തിരിച്ച് വരാന്‍ നിര്‍ബന്ധിച്ചു

തിരിച്ച് വരാന്‍ നിര്‍ബന്ധിച്ചു

വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചിരുന്നു അമല പോള്‍. ഇതേക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ അതിനിടയില്‍ ധനുഷാണ് തീരുമാനം തിരുത്തിപ്പിച്ചത്. അഭിനയത്തിലേക്ക് തിരികെക്കൊണ്ടുവന്നത് അദ്ദേഹമാണ്. ഇതിന് പിന്നാലെയായാണ് അമല വീണ്ടും അഭിനയിച്ചത്. അമ്മക്കണക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ വരവ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധപ്രകാരമായാണ് അമല വീണ്ടും അഭിനയിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

അഭിനയം നിര്‍ത്തിയില്ല

അഭിനയം നിര്‍ത്തിയില്ല

വിവാഹ ശേഷം അമല പോള്‍ അഭിനയിക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഭിനയം നിര്‍ത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ വാക്ക് താരം പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമലയെ കുറ്റപ്പെടുത്തി നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. അഭിനയത്തോടുള്ള അമലയുടെ താല്‍പര്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു മുന്‍പ് അദ്ദേഹം പറഞ്ഞത്.

വിലക്കിയിട്ടില്ല

വിലക്കിയിട്ടില്ല

സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും അമലയെ താന്‍ വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി എഎല്‍ വിജയ് രംഗത്തെത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ പരിശോധിക്കുമ്പോള്‍അറിയാം. സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്നയാളാണ് താനെന്ന്. അമലയോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. അങ്ങേയറ്റത്തെ പോത്സാഹനമാണ് നല്‍കിയത്. താനും കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെറ്റായ തീരുമാനം

തെറ്റായ തീരുമാനം

പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. വിവാഹമോചനത്തിനിടയില്‍ അന്യോന്യം പഴിചാരാനോ കാരണം തുറന്നുപറയാനോയൊന്നും താരം തയ്യാറായിരുന്നില്ല.

രണ്ടാം വിവാഹത്തിന് ആശംസ

രണ്ടാം വിവാഹത്തിന് ആശംസ

അമല പോളുമായി വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് എഎല്‍ വിജയ് ഡോക്ടര്‍ ഐശ്വര്യയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ എത്തിയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെയെന്നുമായിരുന്നു താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X