»   » ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് - മലയാളം സിനിമാ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്. വിഷയത്തില്‍ ഇരുവരും പ്രതികരിക്കാത്തത് കാരണം വാര്‍ത്തയ്ക്ക് ശക്തികൂടി. ഇപ്പോഴിതാ എ എല്‍ വിജയ് വിവാഹ മോചനത്തെ കുറിച്ച് പ്രതികരിക്കുന്നു.

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ടിരിയ്ക്കുന്നത് കാരണം തനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല എന്നും, വിഷയത്തില്‍ തന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും എന്നുമാണ് വിജയ് യുടെ പക്ഷം. വിഷയത്തെ കുറിച്ച് വിശദമായി വായിക്കാം, സ്ലൈഡുകളിലൂടെ

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

ദേശീയ മാധ്യമങ്ങളാണ് അമല പോളും വിജയ് യും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. അമല പോളോ വിജയ് യോ വിഷയത്തോട് പ്രതികരിക്കാതിരുന്നത് വാര്‍ത്തയ്ക്ക് ശക്തി പകര്‍ന്നു.

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

അമല പോളിന് മറ്റൊരു പ്രമുഖ നടനുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങി. ചടങ്ങുകളില്‍ അമല ഈ നടനൊപ്പമാണ് എത്താറുള്ളത് എന്നും വാര്‍ത്തകളില്‍ പറഞ്ഞു.

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

എന്നാല്‍ വിവാഹ ശേഷവും അമല പോള്‍ അഭിനയിച്ചതാണത്രെ വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം. വിവാഹ ശേഷവും അമല തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തത് വിജയ് യുടെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല അമലയും വിജയ് യും ഒത്തൊരുമയില്‍ ആയിരുന്നില്ല എന്നും സുഹൃത്തുക്കള്‍ പറയുന്നു

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

ഇപ്പോള്‍ ഇതേ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ടു കിടക്കുന്നു. എന്തു തന്നെയായാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും- എന്നാണ് വിഷയത്തെ കുറിച്ച് വിജയ് പറഞ്ഞത്.

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

അതേ സമയം വിവാഹ മോചന വാര്‍ത്തയോട് അമല പോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ കൊച്ചിയിലെ സ്വന്തം വീട്ടിലാണ് അമല ഉള്ളതത്രെ

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രമാണ് മലയാളത്തില്‍ ഒടുവില്‍ അമലയുടേതായി റിലീസായത്. തമിഴില്‍ അമ്മ കണക്ക് എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ധനുഷിന്റെ വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അമല ഇപ്പോള്‍. ഇതിന് പുറമെ കിച്ച സുദീപ് നായകനായെത്തുന്ന തെലുങ്ക് ചിത്രത്തിലും കരാറൊപ്പിട്ടിട്ടുണ്ട്.

ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും; വിവാഹ മോചനത്തെ കുറിച്ച് എഎല്‍ വിജയ്

എ എല്‍ വിജയ് യുടെ പുതിയ ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഡെവില്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

English summary
AL Vijay's reaction on his divorce with Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam