മിസ്റ്ററി ത്രില്ലറെന്ന് പറഞ്ഞാല്‍ ഇതാണ്! എഎല്‍ വിജയിയുടെ വാച്ച്മാന്‍ ടീസര്‍ അമ്പരിപ്പിക്കും! കാണാം..
വിജയ് നായകനായി അഭിനയിച്ച് ദീപാവലിയ്ക്ക് മുന്നോടിയായി സര്‍ക്കാര്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തമിഴില് നിര്‍മ്മിച്ച സിനിമയാണെങ്കിലും കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ എത്തിയത്. അതുപോലെ തമിഴിലൊരുക്കുന്ന വാച്ച്മാന്‍ എന്ന സിനിമയുടെ ടീസര്‍ ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന ഉടനെ സോഷ്യല്‍ മീഡിയ വഴി ടീസര്‍ തരംഗമായിരിക്കുകയാണ്.
സംവിധായകന്‍ എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാച്ച്മാന്‍. മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന സൂചന നല്‍കി കൊണ്ടാണ് ടീസര്‍ വന്നിരിക്കുന്നത്. ടീസര്‍ നല്‍കിയ സൂചന പ്രകാരം സിനിമയുടെ ഭൂരിഭാഗവും രാത്രിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയില്‍ നായിക ഇല്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

എഎല്‍ വിജയ് സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ ജിവി പ്രകാശ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. വാച്ച്മാനിലേക്ക് വരുമ്പോഴും അത് അങ്ങനെ തന്നെയാണ്. ജിവി പ്രകാശാണ് ഈ സിനിമയ്ക്കും സംഗീതം പകരുന്നത്. പൊങ്കലിന് മുന്നോടിയായി സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
സായി പല്ലവിയെ നായികയാക്കി ഏപ്രിലില്‍ റിലീസിനെത്തിയ ദിയ എന്ന സിനിമയായിരുന്നു എഎല്‍ വിജയിയുടെ ഈ വര്‍ഷത്തെ ആദ്യ സിനിമ. അതിന് തൊട്ട് മുന്‍പ് പ്രഭുദേവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി എന്ന സിനിമയും റിലീസ് ചെയ്തിരുന്നു. 2016 ല്‍ റിലീസിനെത്തിയ ഹിറ്റ് ചിത്രം ദേവിയുടെ രണ്ടാം ഭാഗമായി ദേവി 2 എന്നൊരു സിനിമ കൂടി എഎല്‍ വിജയിയുടെ സംവിധാനത്തില്‍ എത്തും.


Click it and Unblock the Notifications











