അമല പോളിന്റെ മുന്‍ഭര്‍ത്താവ്! പിറന്നാള്‍ ദിനത്തില്‍ ആദ്യമായി മകന്റെ ഫോട്ടോയുമായി എഎല്‍ വിജയ്

നടി അമല പോളുമായിട്ടുള്ള വിവാഹത്തോടെയാണ് തമിഴ് സംവിധായകന്‍ എ എല്‍ വിജയ് കേരളത്തിലും ശ്രദ്ധേയനാവുന്നത്. കേവലം രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ശേഷം കഴിഞ്ഞ വര്‍ഷം വിജയ് രണ്ടാമതും വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വിജയുടെ ഭാര്യ.

ഇക്കഴിഞ്ഞ മേയ് മുപ്പതിനാണ് വിജയ്-ഐശ്വര്യ ദമ്പതിമാര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. എഎല്‍ വിജയുടെ സഹോദരനായിരുന്നു ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞോമനയ്‌ക്കൊപ്പമുള്ള സംവിധായകന്റെ പുത്തന്‍ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഒന്നിച്ച് കിടക്കുന്ന ചിത്രമായിരുന്നിത്. ആദ്യമായിട്ടാണ് മകന്റെ ഫോട്ടോ താരം പുറത്ത് വിടുന്നത്.

al-vijay

ഇന്ന് എഎല്‍ വിജയ് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അത്രയധികം സ്‌പെഷ്യലായ ദിവസമായത് കൊണ്ടാണ് മകന്റെ ചിത്രവുമായി സംവിധായകനെത്തിയത്. വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം ജൂനിയറെ സ്വാഗതം ചെയ്യുകയാണ് ആരാധകര്‍. ഒപ്പം പ്രിയതമയെ കൂടി ഉള്‍പ്പെടുത്തിയുള്ള ചിത്രം പങ്കുവെക്കാനും ചിലര്‍ ആവശ്യപ്പെടുന്നു.

2019 ജൂലൈ പതിനൊന്നിനായിരുന്നു എഎല്‍ വിജയും ഐശ്വര്യയും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തിന് ഏറെ മുന്‍പ് തന്നെ ഇക്കാര്യം താരം പുറംലോകത്തോട് പറഞ്ഞിരുന്നു. അതിനാല്‍ സംവിധായകന്റെ പേരില്‍ കാര്യമായ ഗോസിപ്പുകളൊന്നും പ്രചരിച്ചിരുന്നില്ല. ശേഷം സംവിധായകന്റെ വിവാഹം വലിയ ആഘോഷമായി നടത്തിയിരുന്നു.

Recommended Video

#27YearsOfVijayism : ദളപതി വിജയുടെ 27 വിജയ വര്‍ഷങ്ങള്‍ | FilmiBeat Malayalam

al-vijay-

നടി അമല പോളുമായിട്ടായിരുന്നു സംവിധായകന്‍ എഎല്‍ വിജയിയുടെ ആദ്യ വിവാഹം. 2011 ല്‍ വിജയ് സംവിധാനം ചെയ്ത് അമല പോള്‍ നായികയായ ദൈവ തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. ശേഷം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.

ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം 2014 ലായിരുന്നു അമലയും വിജയും വിവാഹതിരായത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2017ല്‍നിയമപരമായി ബന്ധം അവസാനിപ്പിച്ചു. അമല പോളും രണ്ടാം വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ്. നടി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വ്യക്തമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X