കമല്‍ ഹാസനും നടന്‍ ജനകരാജും പിന്നെ ഒന്നിച്ചഭിനയിച്ചില്ല! നടന്മാരുടെ കൈയ്യാങ്കളി വരെ എത്തിയതിനെ പറ്റി അളകപ്പൻ

മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും അതുപോലെ തമിഴ്‌നാട്ടിലും ഒരുപോലെ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച ഗുണ എന്ന സിനിമയും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടു. ഗുണ ചിത്രീകരിച്ച അതേ ഗുഹയിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കഥ നടന്നത്. ഇതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴില്‍ റിലീസ് ചെയ്ത സിനിമ ചര്‍ച്ചയായത്.

ഗുണ വീണ്ടും റിലീസ് ചെയ്യണമെന്നടക്കം തമിഴ്‌നാട്ടില്‍ പല ആവശ്യങ്ങളും ഉയര്‍ന്ന് വരികയാണ്. ഇതിന് പുറമേ ആ സിനിമയില്‍ അഭിനയിച്ച മറ്റ് താരങ്ങളെ പറ്റിയുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. തമിഴ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ ജനകരാജും ഗുണയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം ജനകരാജും കമല്‍ ഹാസനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

kamalhaasan

രജനി, കമല്‍, ശിവാജി, സത്യരാജ്, രാംകി, പ്രഭു തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ജനകരാജും കമല്‍ ഹാസനും തമ്മിലും നല്ല സുഹൃത്തുക്കളായിരുന്നു. നായകന്‍, വിക്രം, വെട്രി വിഷ്ടി, സത്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കമല്‍ഹാസന്‍-ജനകരാജ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി. അങ്ങനെയാണ് ഗുണ എന്ന സിനിമയിലും അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി.

കമല്‍ഹാസനും ജനകരാജും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് പ്രശസ്ത നിര്‍മ്മാതാവും സംവിധായികയുമായ റാസി അളകപ്പനാണ് വെളിപ്പെടുത്തിയത്. അന്ന് ഗുണയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. 'കമല്‍ഹാസനും ജനകരാജും ചെന്നൈയിലെ ആള്‍വാര്‍പേട്ട് ഏരിയയില്‍ നിന്നുള്ളവരാണ്. ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു, നല്ല സുഹൃത്തുക്കളായി വന്നവരുമാണ്.

janakaraj-kamal

എന്നാല്‍ ഗുണ സിനിമയുടെ ഡബ്ബിംഗ് എവിഎം ഗാര്‍ഡനില്‍ വച്ച് നടക്കുന്നതിനിടെയാണ് കമലും ജനകരാജും തമ്മില്‍ തര്‍ക്കമുണ്ടായത്. തന്റെ കഥാപാത്രത്തിന് വേണ്ടി ജനകരാജ് ഡബ്ബ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിനൊപ്പം സഹനടന്‍ ആര്‍.എസ്. ശിവാജിയും സംവിധായകന്‍ സന്താന ഭാരതിയും അവിടെയുണ്ട്. ജനകരാജ് തന്റെ ഡയലോഗുകള്‍ ഡബ്ബ് ചെയ്ത ശേഷം അളഗപ്പന്‍ അതിന് ഓക്കെ പറഞ്ഞു. എന്നാല്‍ ആര്‍എസ് ശിവജി വീണ്ടും ആ ഡയലോഗ് ആവര്‍ത്തിക്കാന്‍ പറഞ്ഞു.

ഇത് കേട്ടതോടെ സംവിധായകനായ സന്താന ഭാരതിയും ഇതേ കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ജനകരാജ് ഇതിന് വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അവസാനം അത് കൈയ്യാങ്കളിയിലേക്ക് വരെ എത്തി. ജനകരാജുമായിട്ടുള്ള തര്‍ക്കം നീണ്ടതോടെ സിനിമയുടെ ഡബ്ബിംഗ് പാതിവഴിയില്‍ നിലച്ചു. ഇക്കാര്യം കമല്‍ഹാസന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ഇതേക്കുറിച്ച് അന്വേഷിക്കുകയും അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്തു.

മാത്രമല്ല ഈ പ്രശ്‌നത്തില്‍ കമല്‍ഹാസന്‍ സന്താന ഭാരതിക്കൊപ്പം നിന്നതോടെ ഇത് യൂണിയനില്‍ വരെ എത്തി. അളകപ്പനുണ്ടെങ്കില്‍ ബാക്കി ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്ന് ജനകരാജ് പറയുകയായിരുന്നു. ഒടുവില്‍ ഒത്തുതീര്‍പ്പാക്കി ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഈ പ്രശ്‌നത്തിന് ശേഷമാണ്
ഗുണയ്ക്ക് ശേഷം കമല്‍ഹാസനും ജനകരാജും പിന്നീടൊരു സിനിമയിലും ഒരുമിച്ച് അഭിനയിക്കാത്തത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X