ആലിയ ഭട്ട് ധനുഷിനൊപ്പം തമിഴില്‍
ബോളിവുഡിലെ കൊച്ചു സുന്ദരി ആലിയ ഭട്ട് തെന്നിന്ത്യയിലേയ്‌ക്കെത്തുന്നുവെന്നത് സംബന്ധിച്ച് നേരത്തേ പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ ആലിയ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്നകാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട് വന്നിരിക്കുകയാണ്. ധനുഷിന്റെ നായികയായിട്ടാണ് ആലിയയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റം.
വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. പൊല്ലാതവന്‍, ആടുകളം എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിയ്ക്കുന്ന ചിത്രമാണിത്.
ബോളിവുഡിലും ശ്രദ്ധനേടിക്കഴിഞ്ഞ ധനുഷിനൊപ്പം ഒരു തമിഴ് ചിത്രം ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ആലിയയെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ ആലിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഒറ്റച്ചിത്രംകൊണ്ടുതന്നെ മികച്ച താരമെന്ന അഭിപ്രായം നേടിയ ആലിയ ഇപ്പോള്‍ ബോളിവുഡില്‍ മറ്റ് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ്.
നേരത്തേ ധനുഷിനൊപ്പം അനേകന്‍ എന്ന ചിത്രത്തില്‍ ആലിയ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായാലും അനേകനില്‍ ധനുഷിനൊപ്പം അഭിനയിച്ചില്ലെങ്കിലും വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിന്റെ നായികയാകാന്‍ എത്തുകയാണ് ആലിയ.


Click it and Unblock the Notifications