»   » ധനുഷിനെതിരായ പരാമര്‍ശം പിന്‍വലിച്ച് ഗായിക സുചിത്ര, പിന്‍മാറ്റത്തിന് പിന്നിലെ കാരണം?

ധനുഷിനെതിരായ പരാമര്‍ശം പിന്‍വലിച്ച് ഗായിക സുചിത്ര, പിന്‍മാറ്റത്തിന് പിന്നിലെ കാരണം?

Posted By: Nihara
Subscribe to Filmibeat Malayalam

ധനുഷിനെതിരെ നടത്തിയ ട്വീറ്റുകള്‍ ഗായിക സുചിത്ര പിന്‍വലിച്ചു. ഏറെ ഞെട്ടലോടെയാണ് തമിഴകം ഗായികയുടെ പരാമര്‍ശങ്ങള്‍ വീക്ഷിച്ചത്. പിന്നീട് ഭര്‍ത്താവായ കാര്‍ത്തിക്ക് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ അപ്പോഴും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു.

സുചിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാലാണ് അത്തരത്തിലുള്ള ട്വീറ്റുകള്‍ സംഭവിച്ചതെന്ന് കാര്‍ത്തിക്ക് വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ വീണ്ടെടുത്തു. ട്വീറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക്ക് അറിയിച്ചു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

തന്‍റെ ഭാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതിനാലാണ് ധനുഷിനെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും കാര്‍ത്തിക്ക് അറിയിച്ചു.

ഗുരുതര ആരോപണവുമായി ഗായിക

തമിഴകത്തെ മുന്‍നിര താരങ്ങളിലൊരാളായ ധനുഷിനെതിരെ രൂക്ഷമായ ആരോപണമാണ് ഗായിക സുചിത്ര ഉന്നയിച്ചിരുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ തന്റെ കൈ ധനുഷിന്റെ സംഘത്തിലെ ആരോ പിടിച്ച് തിരിച്ചുവെന്ന് ആരോപിച്ച് ഗായിക രംഗത്തെത്തിയിരുന്നു.

ട്വിറ്ററില്‍ വന്‍ചര്‍ച്ച

ധനുഷിന്റെ പേര് ചേര്‍ത്ത ഹാഷ് ടാഗടക്കമാണ് സുചിത്ര കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. ധനുഷിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ ഉപദ്രവിച്ചുവെന്നത് വാസ്തവമാണെന്നാണ് ഗായിക പ്രതികരിച്ചത്.

ഉത്തരവാദിത്തത്തോടു കൂടി പെരുമാറണം

സുചിത്രയുടെ ട്വീറ്റുകള്‍ക്കുള്ള വിശദീകരണവുമായാണ് കാര്‍ത്തിക്ക് രംഗത്തുവന്നിട്ടുള്ളത്. ഗായിക പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ യാതൊരുവിധ വാസ്തവവുമില്ലെന്ന് വ്യക്തമാക്കുന്ന ട്വീറ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

English summary
Suchi's husband Karthik Kumar, who is also an actor has finally given a clarification on the whole issue. ''Good morning. The last few days have been very disturbing for us as a family as Suchi's twitter account was hacked. Today we have retrieved her account. All the tweets published last few days were not by Suchi and are completely false. I personally apologise to all the people concerned as I understand the stress it would have caused them. I request the media to show sensitivity and not sensationalise this. Thank you all for the support," wrote Karthik on his social media page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam