For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളപതി 63 കോപ്പിയടിച്ചതാണെന്ന് സംവിധായകന്‍! വിജയ് ചിത്രം വിവാദത്തില്‍! കാണൂ

    |

    ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി 63 ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വിജയ് ചിത്രം കോപ്പിയടി വിവാദത്തില്‍പ്പെട്ടിരുന്നു.

    മധുരരാജയില്‍ നായകള്‍ക്കൊപ്പം ഏറ്റുമുട്ടി ലിച്ചി! സാഹസിക രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!

    തന്റെ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണിതെന്ന് ആരോപിച്ചുകൊണ്ടാണ് നവാഗത സംവിധായകനായ ശിവ രംഗത്തെത്തിയിരിക്കുന്നത്. തന്‌റെ കഥയാണെന്ന് പറഞ്ഞ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിലാണ് ശിവ അറ്റ്‌ലീക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വനിത ഫുട്‌ബോളുമായി ബന്ധപ്പെട്ട തന്റെ ഷോര്‍ട്ട് ഫിലിം സിനിമയാക്കാന്‍ നിരവധി പ്രൊഡക്ഷന്‍ കമ്പനികളെ സമീപിച്ചിരുന്നുവെന്നും അവര്‍ ആരെങ്കിലുമായിരിക്കും അറ്റ്‌ലീയ്ക്ക് കഥയുടെ ഐഡിയ നല്‍കിയതെന്നുമാണ് ശിവയുടെ ആരോപണം.

    thalapathy 63

    അതേസമയം ശിവയുടെ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.
    ആറു മാസമെങ്കിലും അംഗത്വമുളള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനെ അസോസിയേഷന് കഴിയുകയുളളുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു.

    സാഗര്‍ എലിയാസ് ജാക്കിയെ വെല്ലുന്ന ഖുറേഷി അബ്രഹാം! ലൂസിഫറിന് രണ്ടാം ഭാഗം? മരണമാസ് പോസ്റ്റര്‍ വൈറല്‍!

    96 കന്നഡ റീമേക്കില്‍ ജാനുവായി തിളങ്ങി ഭാവന! ട്രെയിലര്‍ പുറത്ത്! കാണൂ

    English summary
    allegation against thalapathy 63 movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X