»   » പൊതു വേദിയില്‍ വച്ച് അല്ലു അര്‍ജുന്‍ പൊട്ടി കരഞ്ഞതെന്തിന്?

പൊതു വേദിയില്‍ വച്ച് അല്ലു അര്‍ജുന്‍ പൊട്ടി കരഞ്ഞതെന്തിന്?

By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പൊതു വേദിയില്‍ വച്ച് കരഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തെലുങ്ക് ചാനലിന്റെ അവാര്‍ഡ് ചടങ്ങില്‍ വച്ച്. ചടങ്ങിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ കൂടിയായിരുന്നു.

എന്നാല്‍ ചടങ്ങില്‍ ചിരഞ്ജീവിയുടെ ഡാന്‍സായിരുന്നു മറ്റൊരു ആകര്‍ഷണം. ഇഷ്ട നടന്‍ ചിരഞ്ജീവിയുടെ ഡാന്‍സ് കണ്ടിട്ടാണ് അല്ലു അര്‍ജുന്‍ കരഞ്ഞത്. സൂര്യ, രാം ചരണ്‍, റാണാ ദഗ്ഗുപതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

alluarjuncryingforchiranjeevidancecunny

എല്ലാ താരങ്ങളും കൈയ്യടിച്ച് വരവേല്‍റ്റപ്പോള്‍ അല്ലു അര്‍ജുന്‍ എന്തിന് കരഞ്ഞുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്തായാലും അല്ലു കരഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഇറങ്ങാന്‍ തുടങ്ങി.

ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിരഞ്ജീവിയുടെ 150ാംമത്തെ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

English summary
Allu Arjun Goes Teary-eyed Watching Chiranjeevi Dance At CineMAA Awards, Fell Prey For Trolls.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam