സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അല്ലു സിരിഷ് ഉണ്ടാകില്ല! വിശദീകരണവുമായി നടന്‍ തന്നെ രംഗത്ത്!

By Midhun

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും നടിപ്പിന്‍ നായകന്‍ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 37. ഇരുതാരങ്ങളുടെയും ആരാധകര്‍ വളരെയധികം ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇളയദളപതി വിജയ് നായകനായ ജില്ല എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍ ഒടുവില്‍ തമിഴില്‍ അഭിനയിച്ചിരുന്നത്.

ചിത്രത്തില്‍ തുല്ല്യപ്രാധാന്യമുളള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. വലിയ താരനിരയാണ് സൂര്യ 37ല്‍ അണിനിരക്കുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവസാന നിമിഷം അല്ലു സിരിഷ് ചിത്രത്തില്‍ നിന്ന് പുറത്തുപോയെന്നാണ് അറിയുന്നത്. സിരിഷ് തന്നെയാണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുന്നത്.

സൂര്യയും മോഹന്‍ലാലും

സൂര്യയും മോഹന്‍ലാലും

സൂര്യയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമല്‍ഹാസന്‍, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ലാലേട്ടന്‍ സൂര്യയ്‌ക്കൊപ്പവും എത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. എല്ലാതരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിലുളള ഒരു മാസ് എന്റെര്ടെയ്‌നറായിരിക്കും സൂര്യ 37 എന്നാണ് അറിയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് പ്രാധാന്യമുളള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്നാണ് അറിഞ്ഞത്.

കെവി ആനന്ദിന്റെ സംവിധാനം

കെവി ആനന്ദിന്റെ സംവിധാനം

ചായാഗ്രാഹകനായും സംവിധായകനുമായി തിളങ്ങിയിട്ടുളള കെവി ആനന്ദാണ് സൂര്യ 37 ഒരുക്കുന്നത്. സൂര്യയുടെ തന്നെ മുന്‍ ചിത്രങ്ങളായ അയന്‍.മാട്രാന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ആനന്ദായിരുന്നു. കെവി ആനന്ദ് സൂര്യയ്‌ക്കൊപ്പം ഒന്നിച്ച രണ്ടും ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇത്തവണയും പുതുമ നിറഞ്ഞ ഒരു പ്രമേയവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.

വില്ലനായി ആര്യ

വില്ലനായി ആര്യ

തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ആര്യ. സൂര്യ 37ല്‍ ആര്യയായിരിക്കും വില്ലന്‍ വേഷത്തിലെത്തുകായെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കരുത്തുറ്റൊരു വില്ലന്‍ കഥാപാത്രമായിട്ടാകും ചിത്രത്തില്‍ ആര്യ എത്തുക. സൂര്യയുടെ വില്ലനായി ആദ്യമായാണ് ആര്യ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിഗ് ലൊക്കേഷനില്‍ ആര്യ ജോയിന്‍ ചെയ്തതായാണ് അറിയുന്നത്.

ഷൂട്ടിംഗ് ലണ്ടനില്‍

ഷൂട്ടിംഗ് ലണ്ടനില്‍

ലണ്ടനിലായിരുന്നു സൂര്യ 37ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ ലണ്ടനില്‍ ചിത്രീകരിക്കുന്നത്. തമിഴില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ നിര്‍മ്മിച്ച ലൈക്ക പ്രൊഡക്ഷന്‍സും സൂര്യയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ 100 കോടിയോളം മുടക്കിയാണ് നിര്‍മ്മിക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

അല്ലു സിരിഷ് പുറത്തുപോയി

അല്ലു സിരിഷ് പുറത്തുപോയി

സൂര്യയ്ക്കും മോഹന്‍ലാലിനും പുറമെ അല്ലു സിരിഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവസാന നിമിഷം സിരിഷ് ചിത്രത്തില്‍ നിന്നും പിന്മാറിയതായാണ് അറിയുന്നത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണ് സിരീഷ് പിന്മാറിയതെന്നാണ് അറിയുന്നത്.

അല്ലു സിരിഷ് പറഞ്ഞത്

അല്ലു സിരിഷ് പറഞ്ഞത്

സൂര്യ ചിത്രത്തിന്റെ ഭാഗമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നതായും അല്ലു സിരിഷ് പറയുന്നു. എബിസിഡി എന്ന തന്റെ പുതിയ ചിത്രവും സൂര്യ 37ന്റെയും ഷെഡ്യൂളുകള്‍ ഒന്നിച്ചു വന്നപ്പോഴാണ് പിന്മാറേണ്ടി വന്നത്. കെ വി ആനന്ദ് സാറിനെ ഇക്കാര്യം അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷവാനായിരുന്നു. ചിത്രത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. അല്ലു സിരിഷ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X