അമലയ്ക്ക് വേണ്ടി ആൻട്രിയ പാടി, ഭാസ്ക്കർ ഒരു റാസ്ക്കലിലെ ഗാനം പുറത്ത്, വീഡിയോ കാണാം

നടിയും ഗായികയുമായ അൻഡ്രിയയും കാർത്തിക്കും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭാസ്കക്കർ ഒരു റാസ്ക്കൽ. മമ്മൂട്ടി നയൻതാര കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭാസ്ക്കർ ദ് റാസ്ക്കൽ. അതിന്റെ റീ മേക്കാണ് ഭാസ്കക്കർ ഒരു റാസ്ക്കൽ. ഈ സിനിമയിലെ വീഡിയോ ഗാനം പുറത്ത്. ഇപ്പോതു എൻ ഇന്ത' എന്ന ഗാനത്തിന്റെ പ്രമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. അരവിന്ദ് സ്വാമി, അമലാ പോൾ എന്നിവരാണ് ഗാനത്തിലുള്ളത്.

andriya-amala

തെന്നിന്ത്യൻ നടിയും ഗായികയുമായ അൻഡ്രിയയും കാർത്തിക്കും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് അമരീഷ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബിൽ ഗാനം ഹിറ്റാണ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സിദ്ധിഖ് ഒരുക്കുന്ന ഭാസ്കക്കർ ഒരു റാസ്ക്കലിൽ അരവിന്ദ് സ്വാമി, അമൽ പോൾ, എന്നിവരെ കൂടാതെ ബേബി നൈനിക, മാസ്റ്റര്‍ രാഘവന്‍, സിദ്ദിഖ് (നടന്‍), സൂരി എന്നിവരും മുഖ്യവേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ റീലിസിങ്ങ് മെയ് 13 നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അതു മാറ്റിവയ്ക്കുകയായിരുന്നു. അതിൽ അതൃപ്തി അറിയിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. അവസാന നിമിഷം റിലീസ് നീട്ടിവെച്ചതു തീർത്തും അസ്വാഭാവികമാണ്. പ്രേക്ഷകർക്ക് അധികം വൈകാതെ തന്നെ നല്ലെരു കുടുംബ ചിത്രം കാണാൻ സാധിക്കുമെന്ന് അമല ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് നീട്ടിയതിൽ തനിയ്ക്ക് കടുത്ത കുറ്റബോധവും നിരാശയവും തോന്നുന്നുണ്ടെന്ന് നടൻ അരവിന്ദ് സ്വാമി വ്യക്തമാക്കിയിരുന്നു. ഇത്രമാത്രം ജനങ്ങൾ ചിത്രം കാണുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും അവസാന നിമിഷം റിലീസ് മാറ്റി വച്ചതിനുളള കാരണം വ്യക്തമല്ലെന്നു താരം ട്വീറ്റ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X