Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ ശരീരവും ചോരപ്പാടുകളും! അമല പോളിനെ കണ്ടാല്‍ ഞെട്ടിപ്പോവും! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമല പോള്‍. സഹനടിയായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കുയര്‍ന്ന് വന്ന താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തമിഴിലും തെലുങ്കിലും കന്നഡയിലും മുന്നേറുന്നതിനിടയില്‍ താരം കൃത്യമായി മലയാളത്തിലും എത്താറുണ്ട്. നിവിന്‍ പോളി റോഷന് ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണിയിലേക്ക് നായികയായി ആദ്യം തീരുമാനിച്ചത് അമലയെയായിരുന്നുവെങ്കിലും സമയക്കുറവ് കാരണം താരം പിന്മാറുകയായിരുന്നു. പിന്നീടാണ് ഈ ചിത്രത്തിലേക്ക് പ്രിയ ആനന്ദ് എത്തിയത്. ബ്ലസിയുടെ ആടുജീവിതത്തില്‍ നായികയായി എത്തുന്നത് അമലയാണ്. പ്രതികൂല കാലാവസ്ഥ കാരണം സിനിമയുടെ ചിത്രീകരണം വൈകുമെന്നും തിയേറ്ററുകളിലെത്താന്‍ ഇനിയുമേറെ കാത്തിരിക്കണമെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.
ശശി തരൂരിനെതിരെ മോഹന്‍ലാല്‍? മൗനം പാലിച്ച് കംപ്ലീറ്റ് ആക്ടര്‍! രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങള്‍, കാണൂ
മലയാള സിനിമ വൈകുമെന്നറിഞ്ഞതോടെ താരം തമിഴകത്ത് സജീവമാവുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി അമല പോള്‍ കൊച്ചിയിലേക്കെത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചൊവ്വാഴ്ച പുറത്തുവിടുമെന്നും അത് കണ്ടാല്‍ നിങ്ങളെല്ലാം ഞെട്ടുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. പറഞ്ഞത് പോലെ തന്നെ അമല ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്കിനെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.
മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്

അമല പോള്‍ ഞെട്ടിച്ചു
കഥാപാത്രത്തിന് വേണ്ടി ഏത് തരത്തിലുള്ള റിസ്ക്കെടുക്കാനും താന്‍ തയ്യാറാണെന്ന് അമല പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ഞെട്ടിക്കുന്ന വാര്ത്തയുമായെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നുവെങ്കിലും അതെന്തായിരിക്കുമെന്നതിനെക്കുറിച്ച് ആരാധകര്‍ക്ക് ഒരൂഹവുമുണ്ടായിരുന്നില്ല. ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടവരെല്ലാം ആശങ്കയിലാണ്. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറയുമായി നില്ക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.

മറ്റ് ചിത്രങ്ങളെല്ലാം ഒഴിവാക്കി
കൈനിറയെ സിനിമകളാണ് താരത്തെ തേടിയെത്തുന്നത്. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈയ്ക്കായി നിരവധി അവസരങ്ങളാണ് താരം വേണ്ടെന്ന് വെച്ചത്. കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായി ഇത് മാറുമെന്ന് താരത്തിന് അപ്പോഴേ തോന്നിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട പ്രേക്ഷകരും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. തമിഴ് സിനിമയില്‍ വലിയൊരു വിപ്ലവം തന്നെയായിരിക്കും ഈ ചിത്രം സൃഷ്ടിക്കുകയെന്ന അനുമാനത്തിലാണ് ആരാധകലോകം. ശക്തമായ പ്രേക്ഷക പിന്തുണയുമായാണ് ഈ താരം മുന്നേറുന്നത്. ട്വിറ്ററിലൂടെ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അമല പോളും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സംവിധായകനിലുള്ള വിശ്വാസം
പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് ആടൈയിലേത്. അസാധാരണമായ തിരക്കഥയുമായാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്ന് താരം പറയുന്നു. മനുഷ്യവികാരങ്ങളുടെ വ്യത്യസ്ത തലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനേതാവ് എന്ന നിലയില്‍ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായിരിക്കും ഈ ചിത്രം. രത്നകുമാറിന്റെ മേയാതമാന്‍ കണ്ടിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്നു ആ സിനിമ. അദ്ദേഹത്തിന്റെ അവതരണ രീതിയും പ്രമേയവും ആവിഷ്ക്കാര ശൈലിയുമൊക്കെ തന്നെയും സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിലുള്ള വിശ്വാസമാണ് തന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ജോഡിയുണ്ടാവില്ല
ആ സിനിമയില്‍ അമലയ്ക്ക് ജോഡിയുണ്ടാവില്ലെന്ന് സംവിധായകന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ചിത്രങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിക്കാത്ത അഭിനേത്രിയായ അമലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സിനിമയായിരിക്കും ഇതുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പ്രതികാരകഥയുമായി എത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. ഈ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കണമെന്നുള്ള അമലയുടെ തീരുമാനത്തില്‍ ആരാധകരും സന്തുഷ്ടരാണ്.

യാതൊരുവിധ മടിയുമുണ്ടായിരുന്നില്ല
ടോയ്ലറ്റര് പേപ്പര്‍ ചുറ്റി രക്തക്കറകളുമായി നില്ക്കുന്ന അമലയെയാണ് പോസ്റ്ററില്‍ കണ്ടത്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ യാതൊരുവിധ സങ്കോചവും താരത്തിനുണ്ടായിരുന്നില്ല. ആ സീന്‍ അത്തരത്തിലുള്ളതാണ്. മേയാതമാന്‍ ശേഷം രത്നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ കഥ മൂന്ന് വര്‍ഷം മുന്‍പേ മനസ്സിലുണ്ടായിരുന്നു. ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കഥ മനസ്സില്‍ കടന്നുവന്നത്. എന്നാല്‍ അത് തിരക്കഥയാവാനും സിനിമയായി മാറാനും സമയമെടുത്തുവെന്ന് സംവിധായകന് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കാമിനിയായി അമലയെത്തിയപ്പോള്
കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളി ഉയര്‍ത്തുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴുയുമോയെന്ന ആശങ്ക തുടക്കത്തില്‍ അവരെ അലട്ടിയിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്നിക്കുന്ന താരത്തിന് ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി. അമലയെപ്പോലൊരാള് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയതില്‍ താന്‍ സംതൃപ്തനാണെന്നും സംവിധായകന് പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ കാമിനിയായി മാറിയപ്പോള്‍ ആദ്യം പരിഭ്രമിച്ചിരുന്നുവെങ്കിലും പിന്നീട് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. യോഗയാണ് തന്നെ ഇക്കാര്യത്തില്‍ സഹായിച്ചതെന്ന് അമല പറഞ്ഞതായും രത്നകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിത്രീകരണം പുരോഗമിച്ച് വരുന്നു
സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൈവ് സിങ്ക് സൗണ്ടാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ ചില ലൊക്കേഷനുകളില്‍ നിന്നും ചെറിയ ബുദ്ധിമുട്ടുകളൊക്കെ അനുഭവപ്പെട്ടിരുന്നു. ചില സമയത്ത് ചിത്രീകരണം റിസ്ക്കായി മാറിയിരുന്നു. ഫൈനല്‍ ചിത്രീകരണത്തിന് മുന്‍പ് ടെസ്റ്റ് ഷൂട്ടിങ് നടത്തിയിരുന്നുവെന്നും സംവിധായകന് പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന അമലയുടെ കൈയ്യില്‍ ഈ കഥാപാത്രം ഭദ്രമാണെന്ന് സംവിധായകന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയതോടെ പ്രേക്ഷകരും ആകാംക്ഷയുടെ മുള് മുനയിലാണ്. തുടര്‍ക്കാഴ്ചകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അമലയെ കണ്ട് ഞെട്ടരുതേ!
ആടൈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി