ടീസറില്‍ കണ്ട നമ്പറില്‍ വിളിച്ച് ശല്യം ചെയ്തു! ഞരമ്പു രോഗികള്‍ക്ക് പണി കൊടുത്ത് സിനിമാക്കാര്‍!
അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടൈ. ചിത്രത്തില്‍ നിന്നും പുറത്ത് ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കി മാറ്റിയിരുന്നു. അര്‍ദ്ധ നഗ്നയായിട്ടാണ് ടീസറില്‍ അമല എത്തിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒത്തിരിയധികം കാഴ്ചക്കാരെ കിട്ടിയതോട് കൂടി സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ടീസറിലെ ഒരു രംഗത്തില്‍ അമല പോളിന്റെ അമ്മ ഫോണ്‍ വിളിക്കുന്നതായി കാണിച്ചിരുന്നു.
ഫോണ്‍ നമ്പര്‍ അടക്കമാണ് ഇത് കാണിച്ചിരുന്നത്. ടീസര്‍ വൈറലായതോടെ ഫോണ്‍ നമ്പറും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഈ നമ്പറിലേക്ക് ആരാധകരുടെ വിളികള്‍ എത്തി കൊണ്ടേ ഇരുന്നു. ഫോണ്‍ നമ്പര്‍ സ്ത്രീയായിരിക്കുമെന്ന് കരുതി ഞരമ്പുരോഗികള്‍ അശ്ലീല സന്ദേശങ്ങളുമായിട്ടെത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ വിശാല്‍ രവിയുടെ നമ്പറായിരുന്നു ഇത്. തുടരെ ഫോണ്‍ വിളികള്‍ വന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതെ ആയി. മലയാളികള്‍ അടക്കം നിരവധി പേരാണ് ഫോണ്‍ വിളിച്ചതിന് പിന്നിലുള്ളത്.

ഒടുവില്‍ ഈ ഞരമ്പന്മാര്‍ക്ക് തിരിച്ച് പണി കൊടുത്തിരിക്കുകയാണ് ആടൈ യുടെ അണിയറ പ്രവര്‍ത്തകര്‍. റേഡിയോ ആര്‍ജെ കൂട്ടുപിടിച്ചാണ് ശല്യക്കാരെ ഒഴിവാക്കിയത്. തമിഴ്‌നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞ് നിരവധി പേരെ തിരിച്ച് വിളിക്കുകയായിരുന്നു. പലരും ഫോണ്‍ കട്ടാക്കി രക്ഷപ്പെട്ടു. മറ്റ് ചിലര്‍ മാപ്പ് പറഞ്ഞ് തടിയൂരി. അറിയാതെ പറ്റി പോയതാണെന്നും വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമെന്നും പറഞ്ഞ് അപേക്ഷിച്ചവരും ചില്ലറയല്ല.
നടി അമല പോള്‍ കേന്ദ്ര കഥാപാത്രമായിട്ടെത്തുന്ന ഡ്രാമ ത്രില്ലര്‍ ചിത്രമാണ് ആടൈ. രത്നകുമാര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസാഹയ അവസ്ഥയിലിരിക്കുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ടോയ്ലെറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് കരയുന്ന നടിയെ കണ്ട് എല്ലാവരും ഞെട്ടി. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു.


Click it and Unblock the Notifications