ആദ്യഭാഗത്തെക്കാള്‍ ത്രസിപ്പിക്കും രണ്ടാം ഭാഗം, വി ഐപി 2 നെക്കുറിച്ച് അമല പോള്‍ പറയുന്നത് !!!

ധനുഷിന്റെ പുതിയ ചിത്രമായ വട ചെന്നൈയിലും അമല പോളുണ്ട്. മികച്ച കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്.

By Nihara

സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ വിഐപി 2 നെക്കാള്‍ ത്രസിപ്പിക്കും രണ്ടാം ഭാഗമെന്ന് അമല പോള്‍ പറയുന്നു. ശാലിനി എന്ന കഥാപാത്രമായി മികച്ച അഭിനയമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. ഈ സിനിമയില്‍ ശാലിനി വിവാഹിതയാണ്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ സ്റ്റൈലു മാറുമെന്നും താരം പറയുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നൊരു ചിത്രം കൂടിയാണിത്. ആദ്യഭാഗത്തെക്കാള്‍ ത്രില്ലടിപ്പിക്കുന്നതാണ് രണ്ടാം ഭാഗമെന്നും അമല പോള്‍ പറയുന്നു.

Amala Paul

സൗന്ദര്യ രജനീകാന്താണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തെക്കാള്‍ സ്റ്റൈലിഷായാണ് രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

മാരിയിലൂടെയാണ് അമല പോളും ധനുഷും ആദ്യമായി ഒരുമിച്ചത്. ധനുഷിന്റെ പുതിയ ചിത്രമായ വട ചെന്നൈയിലും അമല പോളുണ്ട്. മികച്ച കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക ശേഷം ഈ ചിത്രത്തിലൂടെ കജോള്‍ തിരിച്ചു വരികയാണ്. ഒരുകലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X