ഫോറൻസിക് സർജനായി അമലപോൾ! കരിയറിലെ വെല്ലുവിളി നിറഞ്ഞ ചിത്രവുമായി താരം...

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന താരമാണ് അമല പോൾ. ശക്തമായ കഥപാത്രങ്ങൾക്കാകും അമല ജീവൻ നൽകുന്നത്. ഈ വർഷം പുറത്തിറങ്ങിയ ആടൈയും അത്തരത്തിലുളള ചിത്രത്തിന് ഉദാഹരണമാണ്.ചിത്രത്തിന്റെ തുടക്കം മുതലെ നിരവധി വിമർശനങ്ങൾ ആടൈയിലെ കാമിനിയെ തേടി എത്തിയിരുന്നു. എന്നാൽ ഇതൊന്നും അമലയെ ബാധിച്ചിട്ടില്ലായിരുന്നു.

ആടൈയ്ക്ക് ശേഷം ഒരു മുഴുനീള ഫൊറൻസിക് ക്രൈംത്രില്ലറുമായി അമലപോൾ എത്തുകയാണ്.കഡാവർ എന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. ചിത്രത്തിൽ ഫോറൻസിക് സർജനായ ഡോക്ടർ ഭഭ്ര എന്ന കഥാപാത്രത്തെയാണ് അമലപോൾ അവതരിപ്പിക്കുന്നത്. മലയാളികളായ അനൂപ് പണിക്കരും അഭിലാഷ് പിള്ളയുമാണ് ചിത്രത്തിന് പിന്നിൽ. അമലയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്തായ അഭിലാഷ് പിളള പറയുന്നു.

വെല്ലിവിളി നിിറഞ്ഞ കഥാപാത്രം

അമലയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലിവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇതെന്ന് നിർമ്മാതാവ് അഭിലാഷ് പറഞ്ഞു. ഒരു ഫോറൻസിക് സർജന്റെ ജീവിതവും കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സഹോദരന്റെ മരണത്തെ തുടർന്ന് ചെന്നൈയിലെ മോർച്ചറിയിൽ കയറേണ്ടി വന്നു. ഇവിടെ കണ്ട കാഴ്ചയിൽ നിന്നാണ് സിനിയുടെ പിറവി.

 മലയളത്തിൽ ആലോചിച്ച ചിത്രം


ഫൊറൻസിക് അധ്യാപകനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ ഉത്തമന്റെ ഒരു സർജന്റെ ഓർമ കുറിപ്പുകൾ എന്ന പുസ്തകമാണ് ചിത്രത്തിലേയ്ക്ക് വഴിത്തിരിവായത്. അമല പോളിനെ ചിത്രത്തിന്റെ നായികയായി കണ്ടാണ് തിരക്കഥ എഴുതിയത്. താരത്തെ കണ്ട് കഥ പറഞ്ഞപ്പോൾ ഇത് തമിഴിലാരിക്കില്ലേ കൂടുതൽ സ്വീകാര്യത എന്നുള്ള ചോദ്യമാണ് ചിത്രം തമിഴിൽ എത്താൻ കാരണമായത്.

 തമിഴിൽ ചെയ്യാൻ തീരുമാനിച്ചു

രാക്ഷസൻ ചിത്രം തമിഴിൽ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു അത്. അതു കൊണ്ട് തന്നെ ചിത്രം കോളിവുഡിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് അഭിലാഷ് പറയുന്നു. ചിത്രത്തിനു വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി മൃതദേഹ പരിശോധനയും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുളള കാര്യങ്ങൾ നേരിൽ കണ്ടതായും അഭിലാഷ് പറയുന്നു.

 നിർമ്മാണം അമലപോൾ


നവാഗതനായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് അമലാ ഹോം പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X