അമല പോള്‍ ആടൈയ്ക്കായി ചില്ലറ കഷ്ടപ്പാടല്ല സഹിച്ചത്! വിക്രമിനൊപ്പമുള്ള വരവാണ്! വിജയിക്കില്ലേ? കാണൂ!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അമല പോള്‍ പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. തമിഴകത്ത് നിന്ന് മാത്രമല്ല മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ താരം. നിമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്. പുതിയ സിനിമയായ ആടൈയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരങ്ങളിലൊരാളാണ് അമല പോള്‍. സഹനടിയായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കുയര്‍ന്ന് വന്ന താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തന്റെ പുതിയ ചിത്രമായ ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്ത് തന്നെ പുറത്തുവിടുമെന്നും അത് കണ്ടാല്‍ നിങ്ങളെല്ലാം ഞെട്ടുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. പറഞ്ഞത് പോലെ തന്നെ താരം ഞെട്ടിച്ചിരുന്നു.

ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറയുമായി നില്‍ക്കുന്ന താരത്തെയായിരുന്നു പോസ്റ്ററില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു. പിന്നാലെയെത്തിയ ടീസറും ഗാനവുമെല്ലാം വൈറലായി മാറിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന കാര്യം കൂടിയാണിത്. സിനിമയ്ക്കായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ട്രെയിലര്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. ആടൈയുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ട്രെയിലര്‍ എത്തുന്നു

ട്രെയിലര്‍ എത്തുന്നു

കരണ്‍ ജോഹറായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ട്രെയിലര്‍ പുറത്തുവിടുന്നത് ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നതെന്നുള്ള വാര്‍ത്ത പങ്കുവെച്ചത് സംവിധായകന്‍ തന്നെയാണ്. ട്വിറ്ററിലൂടെയാണ് രത്‌നകുമാര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജൂലെ 6നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നത്. ജൂലൈ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിപ്ലവമായി മാറിയേക്കും

വിപ്ലവമായി മാറിയേക്കും

രത്‌നകുമാര്‍ ചിത്രമായ ആടൈയ്ക്കായി നിരവധി അവസരങ്ങളാണ് അമല പോള്‍ വേണ്ടെന്ന് വെച്ചത്. കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായി ഇത് മാറുമെന്ന് താരത്തിന് നേരത്തെ മനസ്സിലായിരുന്നു. താരത്തിന്‍റെ ധീര തീരുമാനത്തിന് കൈയ്യടിയുമായി ആരാധകര്‍ മാത്രമല്ല സിനിമാലോകവും എത്തിയിരുന്നു. തമിഴ് സിനിമയില്‍ വലിയൊരു വിപ്ലവം തന്നെയായിരിക്കും ഈ ചിത്രം സൃഷ്ടിക്കുകയെന്ന അനുമാനത്തിലാണ് ആരാധകലോകം. നിരവധി താരങ്ങളാണ് ഈ ചിത്രത്തിലെ വേഷം നിരസിച്ചത്. എന്നാല്‍ സിനിമയുമായി മുന്നേറനായിരുന്നു താരം തീരുമാനിച്ചത്. ആ തീരുമാനം ശരിയാണെന്ന് ആരാധകര്‍ ഇതിനോടകം തന്നെ ശരിവെച്ചിരുന്നു.

കരിയര്‍ ബ്രേക്കായി മാറും

കരിയര്‍ ബ്രേക്കായി മാറും

പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് ആടൈയിലേത്. അസാധാരണമായ തിരക്കഥയുമായാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനേതാവ് എന്ന നിലയില്‍ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നും. രത്‌നകുമാറിന്റെ മേയാതമാന്‍ കണ്ടിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്നു ആ സിനിമ. അദ്ദേഹത്തിന്റെ അവതരണ രീതിയും പ്രമേയവും ആവിഷ്‌ക്കാര ശൈലിയുമൊക്കെ തന്നെയും സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിലുള്ള വിശ്വാസമാണ് തന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. താരത്തിന്‍റെ പ്രതീക്ഷ ശരിയായിരിക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

വിക്രമിനൊപ്പമുള്ള മത്സരം

വിക്രമിനൊപ്പമുള്ള മത്സരം

ജൂലൈ 19നാണ് ആടൈ റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് വിക്രമിന്‍റെ പുതിയ ചിത്രമായ കടാരം കൊണ്ടേനും തിയേറ്ററുകളിലേക്കെത്തുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് താരം. രാജേഷ്‌ എം സെൽവ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണഅ പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന മേക്കോവറുമായാണ് വിക്രം എത്തുന്നത്. വിക്രമിന്‍റെ 56ാമത്തെ ചിത്രമാണ് ഇത്. അമല പോളും വിക്രമും ഏറ്റുമുട്ടിയാല്‍ ആര്‍ക്കായിരിക്കും നേട്ടമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X