പ്രണയത്തിലാണെന്ന് അമല പോള്‍! അദ്ദേഹം സിനിമാക്കാരനല്ല! വിവാഹം ഉടനില്ലെന്നും താരം!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോള്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ നായിക. വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനയുണ്ട് ഈ താരത്തിന്. പുതിയ ചിത്രമായ ആടൈ ജൂലൈ 19ന് തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. ശക്തമായ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റി നില്‍ക്കുന്ന താരത്തെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടത്. പോസ്റ്റര്‍ പുറത്തുവന്ന് നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത്. ഈ ചിത്രത്തിലൂടെ താരം ആരാധകരെ ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിനിമാലോകവും വിലയിരുത്തിയിരുന്നു.
അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു ആടൈ തന്നിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. ആദ്യകേള്‍വിയില്‍ത്തന്നെ തനിക്ക് കഥ ഇഷ്ടമായെന്നും കരിയറിലെ മികച്ച സിനിമയായി ഇത് മാറുമെന്നും അന്നേ തോന്നിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തിലെ സുപ്രധാനമായ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു എഎല്‍ വിജയ് യുടെ രണ്ടാം വിവാഹം നടന്നത്. അമല പോളിനെയായിരുന്നു അദ്ദേഹം നേരത്തെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. സംവിധായകന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെയായാണ് അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. ഇതിനിടയിലാണ് താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരവും തുറന്നുപറഞ്ഞത്.

പ്രണയത്തിലാണ്
പ്രണയിച്ച് വിവാഹിതരായവരില്‍ പലരും ഇടയ്ക്ക് വേര്‍പിരിഞ്ഞിരുന്നു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും അമല പോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമല പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നുമാണ് അടുത്തിടെ അമല പോള്‍ വെളിപ്പെടുത്തിയത്. ആടൈയുടെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരാണ് അദ്ദേഹമെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു.

വിവാഹം ഉടനില്ല
പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്ത് തന്നെ വിവാഹമുണ്ടാവില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കരിയറിലെ പ്രധാനപ്പെട്ട വഴിത്തിരിവില്‍ നില്‍ക്കുന്നതിനിടയില്‍ വ്യക്തി ജീവിതത്തിലെ പ്രധാന കാര്യവും കൂടി നടത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തമായ ധാരണ താരത്തിനുണ്ട്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും സിനിമയെക്കുറിച്ചാണ് പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

സംവിധായകന്റെ വിവാഹം
അമല പോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് യുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. 2014ലായിരുന്നു അമലയും വിജയ് യും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം എന്താണെന്നത് ഇന്നും അഞ്ജാതമായി തുടരുകയാണ്. സംവിധായകന്റെ രണ്ടാം വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ആരാധകര്‍ അമല പോളിനോടും ഇതേക്കുറിച്ച് ചോദിച്ച് തുടങ്ങിയത്.

ആടൈയ്ക്കായി കാത്തിരിക്കുന്നു
പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ആടൈ. ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പല താരങ്ങളും വിസമ്മതിച്ചിരുന്നു. കാത്തിരുന്ന് ലഭിച്ച അവസരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു അമല പോള്‍. രമ്യ സുബ്രഹ്മണ്യം, വിവേക് പ്രസന്ന തുടങ്ങിയ താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രത്‌നകുമാറിന്റെ സിനിമ നേരത്തെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതമാണ് താരത്തിന്റേതായി ഒരുങ്ങുന്ന മലയാള സിനിമ.ഡേറ്റിംഗിന് തയ്യാറാണോ?


Click it and Unblock the Notifications











