അമല പോള്‍ ഹൃദയത്തിന് മേക്കപ്പ് ഇടാറില്ല: ഛായാഗ്രഹകന്‍ പറയുന്നു
പ്രഭു സോളമന്‍ സംവിധാനം ചെയ്ത മൈന എന്ന ചിത്രത്തിലൂടെയാണ് സുകുമാര്‍ എന്ന ഛായാഗ്രഹകന്‍ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അമല പോളിനും കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് മൈന.
മൈനയ്ക്ക് ശേഷം കുംകി, ലാഡം, മാന്‍ കരാട്ടെ, കാക്കി സട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ക്കും സുകുമാര്‍ ഛായാഗ്രഹകനായി എത്തി. ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്റെ ഗീതു എന്ന ചിത്രത്തിനും വിക്രം പ്രഭുവിന്റെ വീര ശിവാജി എന്ന ചിത്രത്തിനും ഛായാഗ്രഹകനായി പ്രവൃത്തിക്കുകയാണ്.

അടുത്തി ഒരു മാധ്യമത്തോട് സംസാരിക്കവെ സുകുമാര്‍ നടി അമല പോളിനെ കുറിച്ച് വാചാലനായി. ഒരുപാട് അഭിനേത്രികള്‍ക്കൊപ്പം താന്‍ പ്രവൃത്തിച്ചിട്ടുണ്ട്, പക്ഷെ അമല പോള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണെന്നാണ് സുകുമാരന്‍ പറയുന്നത്.
അമല ഹൃദയത്തിന് മേക്ക്പ്പ് ഇടാറില്ല. ചെറിയ വേഷത്തില്‍ തുടങ്ങി അമല ഇപ്പോള്‍ ഇന്റസ്ട്രിയില്‍ വളരെ ശ്രദ്ധേയായ നടിയാണ്. പക്ഷെ വന്ന വഴി മറന്നിട്ടില്ല. മൈനയില്‍ ഒപ്പം ജോലി ചെയ്ത തന്നെ ഇപ്പോഴും അമല ഓര്‍ക്കുന്നു- സുകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications