»   » ഇനി മുന്നോട്ടില്ല, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി

ഇനി മുന്നോട്ടില്ല, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി

Posted By: Sanviya
Subscribe to Filmibeat Malayalam

എഎല്‍ വിജയ് യുമായി വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി. ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല പോള്‍ വിവാഹമോചന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിജയ് യുമായി ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് നടി ഹര്‍ജിയില്‍ പറഞ്ഞത്.

സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു; വിവാഹമോചനത്തെ കുറിച്ച് വികാരഭരിതനായി എഎല്‍ വിജയ്

അമല-വിജയ് ദാമ്പത്യത്തില്‍ കരട് വിജയുടെ വീട്ടുകാര്‍ ; വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് അഞ്ചു മാസങ്ങളായി. വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ ഇരുവരുടെയും പേരില്‍ പറഞ്ഞ് പരക്കാത്ത വാര്‍ത്തകളില്ല. എന്നാല്‍ എഎല്‍ വിജയ് തന്നെ നേരിട്ട് സംവത്തിന്റെ സത്യാവസ്ഥയുമായി രംഗത്ത് വന്നിരുന്നു. പത്രകുറിപ്പിലൂടെയാണ് എഎല്‍ വിജയ് പ്രതികരിച്ചത്.

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

വിവാഹമോചന കാരണം

തങ്ങളുടെ വിവാഹ ജീവിതത്തിലെ സത്യസന്ധതയും വിശ്യാസ്യതയും നഷ്ടപ്പെട്ടതാണ് വിവിഹമോചനത്തില്‍ എത്തിച്ചതെന്നാണ് എഎല്‍ വിജയ് പറഞ്ഞത്.

സിനിമാ മോഹമാണ് കാരണം

കല്യാണത്തിന് ശേഷം അഭിനയം തുടര്‍ന്നതാണ് വിവാഹബന്ധം തകരാറിലാകാന്‍ കാരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അമലയുടെ വാദം തീര്‍ത്തും സത്യവിരുദ്ധമാണെന്നും എഎല്‍ വിജയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വാടാ ചെന്നൈയില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍

ധനുഷ് നായകനായ വാടാ ചെന്നൈയില്‍ സമാന്തയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മാറ്റി വയ്‌ക്കേണ്ടതുകൊണ്ട് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറുകയും തുടര്‍ന്നാണ് അമലയെ പരിഗണിക്കുന്നത്. എല്ലാം മാറ്റിവച്ച് മൂന്ന് വര്‍ഷം സിനിമയ്ക്ക് വേണ്ടി അമല നില്‍ക്കാമെന്ന് പറഞ്ഞതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം വഷളാകാന്‍ കാരണമെന്നും പറയുന്നുണ്ട്.

എല്ലാം മാറ്റി വച്ച് നടി കരാറില്‍ ഒപ്പിട്ടു

ഒരു കുഞ്ഞ് വേണമെന്ന് വിജയ് ആഗ്രഹിച്ചിരുന്നുവത്രേ. അതിനിടെയാണ് അമല മറ്റെല്ലാം മാറ്റി വച്ച് വാടാ ചെന്നൈയുടെ കരാറില്‍ ഒപ്പിടുന്നത്.

വിവാഹിതരാകുന്നത്

2014 ജൂണിലായിരുന്നു വിജയ് യും അമലപോളും വിവാഹിതരാകുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ചടങ്ങകളോടെയാണ് ഇരുവരും വിവാഹിതരായത്.

വിവാഹ ഹര്‍ജി നല്‍കി

ചെന്നൈയിലെ കുടുംബ കോടതിയിലാണ് എഎല്‍ വിജയ് യുമായുള്ള വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ വിവാഹ ഹര്‍ജി നല്‍കിയത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Amala Paul files for divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam