ആര്യയെയും വിജയിനേയും തള്ളി, അമല തമിഴിലെ 'ചൂടന്‍ താരം'

By Rohini

2015ലെ തമിഴ് നാട് സെന്‍സേഷന്‍ സെലിബ്രിറ്റി പുരസ്കാരം മലയാളി താരം അമലാ പോളിന്. ഇന്‍റല്‍ സെക്യൂരിറ്റി ഗ്രൂപ്പും മക്കാഫിയും സംയുക്തമായി നടത്തിയ സര്‍വെയ്ക്കൊടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്.. കഴിഞ്ഞ വര്‍ഷം ധനുഷിനായിരുന്നു പുരസ്കാരം.

അവാര്‍ഡ് ദാനചടങ്ങ്, ടിവി ഷോകള്‍ തുടങ്ങി സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വെ. 11.53 ശതമാനം വോട്ടോടെ അമലാ പോള്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 11.39 ശതമാനം നേടിയ ആര്യ രണ്ടാമതും 10.83 ശതമാനം നേടിയ സൂര്യ മൂന്നാമതും എത്തി. വിജയ്, ആമി ജാക്‌സണ്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.

അമലയ്ക്ക് തമിഴ്

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

തമിഴ് സിനിമയിലൂടെ അമല പോള്‍ ശ്രദ്ധേയായത്. നീലത്താമര യില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് തുടങ്ങിയ അമലയുടെ കരിയര്‍ മാറി മറിഞ്ഞത് മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്.

അന്യഭാഷയില്‍

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

മലയാളിയാണെങ്കില്‍ കൂടെ അന്യഭാഷ ചിത്രങ്ങളാണ് ഒരു നടിയെന്ന നിലയില്‍ അമലയെ വളര്‍ത്തിയത്. തിഴിലൂടെയും തെലുങ്കിലൂടെയും പ്രശസ്തിയിലെത്തിയ ശേഷമാണ് മലയാള സിനിമയില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചത്.

മലയാളത്തില്‍

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് അമല നായികയായി മലയാളത്തിലെത്തിയത്. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയ കഥ, മിലി, ലൈല ഓ ലൈല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ വേഷമിട്ടുള്ളൂ എങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടവയായി

തമിഴിന്റെ മരുമകള്‍

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

തൊഴില്‍ പരമായി മാത്രമല്ല, അമലയുടെ ജീവിതവും ഇപ്പോള്‍ തമിഴ്‌നാടുമായി ബന്ധപ്പെട്ടു കെടക്കുന്നു. തമിഴ് സംവിധായകനായ എ എല്‍ വിജയ് യും അമലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു.

വിവാഹ ശേഷം

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

വിവാഹ ശേഷം അമലയില്‍ പ്രകടമായ മാറ്റങ്ങളാണ് കണ്ടു തുടങ്ങിയത്. എല്ലാം പരിമിധികളെയും അമല വിവാഹ ശേഷം പൊട്ടിച്ചെറിഞ്ഞു. അല്പം കൂടെ ഗ്ലാമറസായതും വിവാഹ ശേഷമാണ്.

അഭിനയം

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

വിവാഹം ശേഷവും അമലയുടെ കരിയറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴും സിനിമകളില്‍ സജീവം. പക്ഷെ പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ഇനി സിനിമ ചെയ്യില്ലെന്ന് നടി പറഞ്ഞിട്ടുണ്ട്. ഹൈക്കു എന്ന ചിത്രമാണ് അമലയുടേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമല. തന്റെ വ്യക്തിപരവും ഔദ്യോഗികപരവുമായ എല്ലാം കാര്യങ്ങളും ഫേസ്ബുക്ക് വഴി അമല ആരാധകരെ അറിയിക്കാറുണ്ട്. ഭര്‍ത്താവ് വിജയ്‌ക്കൊപ്പമുള്ള ഫോട്ടോകളും ധാരാളമായി പോസ്റ്റും.

എന്തുകൊണ്ട് അമല

അമല പോള്‍ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് സര്‍വെ

എന്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപകടകാരിയായ സെലിബ്രിറ്റിയായ അമലയെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്. അമല പോള്‍ തന്റെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ പുതിയ ഫോട്ടോകളും പോസ്റ്റും. അതുകൊണ്ട് തന്നെ ഇത്തരം മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന പേര് അമലയുടേതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X