മണിരത്‌നം ചിത്രത്തില്‍ അമല പോളിനും നറുക്ക് വീണോ...?
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും ചിത്രത്തെ കുറിച്ചുള്ള പുതിയ പുതിയ വാര്‍ത്തകള്‍ ആരാധകര്‍ക്ക് ഹരം പകരുന്നു.
ജയം രവിയും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിക്രം, നയന്‍താര, കാര്‍ത്തി, മോഹന്‍ബാബു, സത്യരാജ് തുടങ്ങിയ വന്‍ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ താരനിരയിലേക്ക് അമല പോളും.

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വത്തില്‍ അമല പോളിനും ഒരു റോളുണ്ടത്രെ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ അമല പോള്‍ അഭിനയ സാധ്യതകളുള്ള സ്ത്രീപക്ഷ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുകയാണ്. അതോ അന്ത പറവൈ പോലെ, ആടൈ, കടവേര്‍ എന്നീ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. പൊന്നിയന്‍ സെല്‍വത്തില്‍ അമല പോള്‍ ഉണ്ടോ എന്ന് കാത്തിരുന്ന് അറിയാം.


Click it and Unblock the Notifications











