»   » ഈ തിരക്കിനിടയില്‍ അമല പോള്‍ നൂറ് ദിവസം നല്‍കുന്നോ.. എങ്ങനെ സാധിക്കും ?

ഈ തിരക്കിനിടയില്‍ അമല പോള്‍ നൂറ് ദിവസം നല്‍കുന്നോ.. എങ്ങനെ സാധിക്കും ?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒരുപറ്റം സെലിബ്രിറ്റികള്‍ നൂറ് ദിവസം ഒരു വീടിനകത്ത് കഴിയുന്നതാണ് ബിഗ് ബോസ് എന്ന പരിപാടി. അവിടെ അവരുടെ പെരുമാറ്റങ്ങങ്ങളും മറ്റും നോക്കിയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്ന് അമല പോള്‍, വിജയ് ഞെട്ടിയോ.. കരഞ്ഞോ?

ബോളിവിഡ് ബിഗ് ബോസിന്റെ ചുവടുപിടിച്ച് തെലുങ്കിലും കന്നടയിലും മലയാളത്തിലുമൊക്കെ ഈ പരിപാടി വന്നിരുന്നു. മലയാളി ഹൗസ് എന്ന പേരില്‍ മലയാളത്തില്‍ എത്തിയ ഈ പരിപാടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ തമിഴില്‍ പുതിയ സീസണിന്റെ തയ്യാറെടുപ്പാണ്.

amala-paul

ഉലകനായകന്‍ കമല്‍ ഹസനാണ് തമിഴ് ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. ഇതില്‍ ഒരു മത്സരാര്‍ത്ഥിയായി അമല പോള്‍ എത്തുന്നു എന്നതാണ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിയ്ക്കുന്നത്. കൈ നിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന അമല പോള്‍ എങ്ങിനെ ബിഗ് ബോസിന് വേണ്ടി നൂറ് ദിവസം അനുവദിച്ചു എന്നാണ് ആരാധകരുടെ ചോദ്യം.

ഈ പരിപാടിയ്ക്ക് വേണ്ടി റായ് ലക്ഷ്മിയെ സമീപിച്ചിരുന്നുവത്രെ. എന്നാല്‍ തിരക്കുകള്‍ കാരണം റായി പിന്മാറി. സിമ്രാന്‍ അടക്കമുള്ള സെലിബ്രിറ്റികളാണ് ഇത്തവണ തമിഴ് ബിഗ് ബോസിലെ മത്സാര്‍ത്ഥികള്‍.

English summary
Amala Paul in Kamal's show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam