ഹോട്ട് മാത്രമല്ല അമല, കുറച്ച് വയലന്റ് കൂടിയാണ്!! പ്രേക്ഷകരെ അമ്പരപ്പിച്ച് ആടൈയുടെ ട്രെയിലർ
ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ച വിഷയമായ ചിത്രമാണ് അമല പോളിന്റെ ആടെ. റീസിനു മുൻപ് തന്നെ നിരവധി വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു കാമിനി എന്ന ബോൾഡൻ കഥപാത്രത്തെയാണ് അമല ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ആടെയുടെ ട്രെയിലർ പുറത്ത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്.

അമ്പരപ്പിക്കുന്ന ഗെറ്റപ്പിലാണ് ചിത്രത്തിൽ അമല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. അർദ്ധനഗ്നയായിട്ടാണ് ചിത്രത്തിൽ അമല പ്രത്യക്ഷപ്പെട്ടത്. ഇത് തെന്നിന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലേന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആടൈയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.
ത്രില്ലർ ഗണത്തിലുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് രത്കുമാറാണ്. വിഎം സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആകാംക്ഷയോടെയാണ് ആടൈയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്


Click it and Unblock the Notifications











