വിജയിയുടെ ബഹുഭാഷ ചിത്രത്തില്‍ അമല പോള്‍
ഭര്‍ത്താവും സംവിധായകനുമായ വിജയ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അമല പോള്‍ നായികയായി എത്തുന്നു. മലയാളം,തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങി വരികയാണ്.
ചിത്രത്തിന്റെ പേരോ മറ്റ് പ്രധാന കഥാപാത്രങ്ങളെയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിജയിയുടെയും അമല പോളിന്റെയും പ്രൊഡക്ഷന്‍ ബാനറില്‍ തിങ്ക് ബിഗ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുക.

2013 ല്‍ പുറത്തിറങ്ങിയ ഇളയ ദളപതി വിജയിയുടെ തലൈവ എന്ന ചിത്രം സംവിധാനം ചെയ്തത് വിജയിയായിരുന്നു. ചിത്രത്തില്‍ അമല പോളായിരുന്നു നായികയായി എത്തിയത്.
2009 ല്‍ പുറത്തിറങ്ങിയ നീലതാമര എന്ന മലയാളം ചിത്രത്തമാണ് അമലയുടെ അരങ്ങേറ്റ ചിത്രം.
tamil film news actress amala paul director al vijay vijay തമിഴ് സിനിമ നടി അമല പോള്‍ സംവിധായകന് എഎല്‍ വിജയ് നടന് വിജയ്


Click it and Unblock the Notifications