നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍! കാണൂ
മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
അതേസമയം അഭിനയത്തിനു പുറമെ നിര്‍മ്മാണ മേഖലയിലേക്കും കടക്കുകയാണ് നടി. ഒരു തമിഴ് ചിത്രമാണ് അമല പോള്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. കെടവര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുളള സിനിമയായിരിക്കും ഇതെന്നാണ് അറിയുന്നത്.

സിനിമയില്‍ ഒരു പാത്തോളജിസ്റ്റായിട്ടാണ് അമല പോള്‍ എത്തുന്നത്. അനൂപ് പണിക്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായിട്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു. തമിഴിനു പുറമെ സിനിമ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications