നഗ്നരംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഒരേയൊരു കാര്യം!! അമലയ്ക്ക് ധൈര്യം കൊടുത്തത് ഈ വാക്ക്
ആടൈയിൽ ബോൾഡൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ അമല പോളിന് നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ട്രെയിലറും പുറത്തു വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. എന്നാൽ ചിത്രത്തിലെ നഗ്നരംഗങ്ങളിൽ വൃത്തികേടോ അഭാസമോ ഇല്ലെന്ന് അമല പോൾ. തന്റെ മാതാപിതാക്കളുടെ സമ്മത പ്രകാരമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്ന് അമല പോൾ പറഞ്ഞു.
ചിത്രത്തിൽ കാമിനി എന്ന കാഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് സംവിധായകനുമായി വ്യക്തമായ ചർച്ച നടത്തിയതിനു ശേഷമാണ് കാമിനിയാകാനുള്ള തയ്യാറെടുപ്പ് നടത്തിയതെന്ന് അമല വ്യക്തമാക്കിയിരുന്നു. ബോൾഡൻ രംഗങ്ങളിൽ അഭിനയിച്ചപ്പോൾ വീട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നെന്നും താരം വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്.

അച്ഛൻ നൽകിയ ഉപദേശം
നഗ്നരംഗത്തിൽ വൃത്തികോടൊ അഭാസമോയില്ല. ഈ സിനിമയെ പ്രേക്ഷകർ നല്ല മനസോടെ സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. അച്ഛന്റെ അമ്മയുടേയു പൂർണ്ണ സമ്മതത്തോടെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നഗ്നയായി അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് ഞെട്ടലുണ്ടായെങ്കിലും നല്ല കഥയാണോ എന്നാ മാത്രമാണ് ചോദിച്ചത്. അഭിനയിക്കാൻ വരുമ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞത് ഇത്രമാത്രമാണ്. നായ് വേഷം കെട്ടിയാൽ കുറച്ചേ പറ്റൂ. അതുകൊണ്ട് ഏത് വേഷം ചെയ്താലും അഭിനയിക്കണം. അങ്ങനെയാരു ധൈര്യം തന്നത് അദ്ദേഹമാണ്- അമല പറഞ്ഞു.

അഭിമാനം തോന്നിയ നിമിഷം
ആടൈയിൽ അഭിനയിക്കാൻ തനിയ്ക്ക് ഒരു ഭാഗത്തിൽ നിന്നും എതിർപ്പുണ്ടായിരുന്നില്ല. കൂടാതെ നഗ്നരംഗം ചിത്രീകരിച്ചതിനു ശേഷം ആത്മവിശ്വാസത്തിൽ അഭിമാനം തോന്നിയെന്നും താരം വ്യക്തമാക്കി. വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. അതിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് അറിയാതെയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും താരം വ്യക്തമാക്കി.

ആദ്യം പേടിയും അസ്വസ്ഥതയും
ഈ ലോകം മുഴുവൻ കാണാൻ പോകുകയാണ് എന്നുള്ള ചിന്തയിൽ തന്നെയായിരുന്നു ആ സീനുകൾ അഭിനയിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ പേടിയും അസ്വസ്ഥതയും ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അതൊക്കെ വിട്ടൊഴിയുകയായിരുന്നു. അടുത്ത ദിവസം മുതൽ ഞാൻ പവർ ഫുൾ വുമണായിട്ടാണ് ഷൂട്ടിങ് സെറ്റിലെത്തിയതെന്ന് തനിയ്ക്ക് തോന്നിയിരുന്നു..

നഗ്നത അഭിനയിക്കുമ്പോൾ വിഷമം
ചില ചിത്രങ്ങളിൽ നഗ്നതയും മേനി പ്രദർശനവും സങ്കടം വരുത്താറുണ്ട്. എന്നാൽ ആടൈയിൽ നഗ്നത അഭിനയിച്ചതിൽ ഒരു തരത്തിലുള്ള വിഷമവും ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള ചില ചിത്രങ്ങളുടെ പാട്ട് രാഗത്തിൽ നഗ്നതകാട്ടാനും മേനി പ്രദർശനം നടത്താനും ആവശ്യപ്പെടാറുണ്ട്. ഇത് മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്.- അമ ല പറഞ്ഞു.


Click it and Unblock the Notifications