അന്ന് ശരീരത്തിന്റെ പല ഭാഗങ്ങളും മറച്ചത് മുടി കൊണ്ട്!! നീളമുള്ള തലമുടി മുറിച്ചതിനെ കുറിച്ച് അമല
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല പോളിന്റെ ആടൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. ചിത്രം വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. ആടൈയിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. നിരവധി തയ്യാറെടുപ്പുകളാണ് ചിത്രത്തിനു വേണ്ടി താരം എടുത്തത്. ഇപ്പേഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഫിലിം കമ്പവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് സംവിധായകനുമായി വ്യക്തമായ ചർച്ച നടത്തിയതിനു ശേഷമാണ് കാമിനിയാകാനുള്ള തയ്യാറെടുപ്പ് നടത്തിയതെന്ന് അമല പറയുന്നു. തിരക്കഥ പല തവണ വായിച്ചപ്പോൾ കാമിനി എന്ന കഥാപാത്രം മനസ്സിലേയ്ക്ക് എത്തുന്നുണ്ടായിരുന്നു. കൂടാതെ എന്റെ യഥാർഥ വ്യക്തിത്വത്തിൽ നിന്ന് കാമിനിയിലേയ്ക്ക് എത്തുകയും വേണമായിരുന്നു- അമല അഭിമുഖത്തിൽ പറയുന്നു. കൂടാതെ കാമിനിയാകാൻ വേണ്ടിയുളള തയ്യാറെടുപ്പുകളെ കുറിച്ചും അമല തുറന്ന് പറഞ്ഞു.

ഉപേക്ഷിച്ച ആ ശീലങ്ങൾ വീണ്ടും തുടങ്ങി
കഴിഞ്ഞ കുറെക്കാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാൻ. അതിന്റേതായ എല്ലാ ശാന്തതയും താൻ അനുഭവിക്കുന്നുണ്ട്. എന്നാൽ കാമിനി അതിൽ നിന്ന് വിപരീതമാണ്. എക്സെൻട്രിക് ഹൈപ്പറാണ്. 19-20 വയസ്സിലൊക്കെ ഞാൻ അങ്ങനെയായിരുന്നു. കാമിനിയാകാൻ കുറെക്കാലത്തിന് ശേഷം യോഗയ്ക്ക് പകരം ജിമ്മിൽ പോയി തുടങ്ങി. താൻ കാപ്പി കുടിയ്ക്കാത്ത ആളാണ്. ആയുര്‍വേദ വിധിയനുസരിച്ച് ത്രിദോഷങ്ങളില്‍ പിത്തപ്രധാനിയാണ് ഞാന്‍. അങ്ങനെയുള്ളവര്‍ കാപ്പി കുടിയ്ക്കരുതെന്നാണ് വിധി.' എന്നാൽ കാമിനിയ്ക്ക് വേണ്ടി കാപ്പി കുടക്കാൻ തുടങ്ങി.

ദേഷ്യം കൂടി
ഉറക്കം നഷ്ടപ്പെട്ടു , ദേഷ്യം കൂടിത്തുടങ്ങി എന്നിവയായിരുന്നു ഈ ശീലങ്ങളിൽ നിന്ന് കിട്ടിയത്. പ്രിയപ്പെട്ടവരൊക്കെ എന്നോട് ചൂടാവാൻ തുടങ്ങുന്നത് ശ്രദ്ധിച്ചിരുന്നു . പക്ഷെ കഥാപാത്രമാകാനുളള തയ്യാറെടുപ്പായതു കൊണ്ട് ഇതൊന്നും മാറ്റാൻ ശ്രദ്ധിച്ചിരുന്നുമില്ല.ഇരുപതുകളുടെ തുടക്കത്തിലുള്ള ആളാണ് 'കാമിനി'. തലമുറയുടെ സ്റ്റൈലും ഭാഷയുമൊക്കെ കഥാപാത്രത്തിലേക്ക് എത്തിക്കണമായിരുന്നു. അതിനുവേണ്ടിയും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം.

മുടിവെട്ടി
സിനിമയുടെ ചിത്രീകരണത്തിനു ശേഷവും കഥാപാത്രം തന്നിൽ നിന്ന് വിട്ട് പോയിരുന്നില്ല. അതു കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം മുടി വെട്ടി. കാരണം കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം ഞാന്‍ 'കാമിനി'യെ ആയിരുന്നു കണ്ടിരുന്നത്. സിനിമയില്‍ ചില രംഗങ്ങളിലൊക്കെ ശരീരം മറയ്ക്കാൻ തലമുടി ഉപയോഗിച്ചിരുന്നു. കൂടാതെ ഷൂട്ടിംഗിന്റെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു മോയ്‌സ്ചുറൈസിംഗ് ക്രീം ഉണ്ടായിരുന്നു. അത് ഇനി ഞാന്‍ ഉപയോഗിക്കില്ല. കാരണം അതിന്റെ മണം കിട്ടുമ്പോഴേ 'ആടൈ'യാണ് മനസിലേക്ക് എത്തുന്നത്.

ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പ്
പ്രഖ്യാപനം മുതലെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ആടൈ. ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്, അമല പോളിനെ കൂടാതെ രമ്യ സുബ്രഹ്മണ്യം, വിവേക് പ്രസന്ന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ജൂലൈ 19 നാണ് ചിത്രം റിലീസിനായി എത്തുന്നത്.


Click it and Unblock the Notifications