ടീസറിന് പിന്നാലെ അമല പോള്‍ ചിത്രം ആടൈയിലെ ആദ്യ ഗാനവും പുറത്ത്! വൈറല്‍ വീഡിയോ കാണാം
തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിട്ടുളള നായികമാരില്‍ ഒരാളാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയിരുന്നത്. അമല പോളിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടെെ. ചിത്രത്തിന്റെതായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നതോടു കൂടിയാണ് ഇതൊരു സാധാരണ ചിത്രമല്ലെന്ന് എല്ലാവര്‍ക്കും മനസിലായത്.
അടുത്തിടെ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോഴും എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ആടെെയില്‍ അമല പോളിന്റെ പ്രകടനത്തിനായിട്ട് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഇതിനിടെ സിനിമയുടെതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ആടൈ എന്ന ചിത്രം
ആടൈയില്‍ വളരെയധികം ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ വലിയ ചങ്കൂറ്റം വേണമെന്നും അത് അമലയ്ക്കുണ്ടെന്നുമായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമ ചെയ്യാന്‍ അമലാ പോള്‍ തയ്യാറായത്.

കാമിനി എന്ന കഥാപാത്രത്തെയാണ്
ആടൈയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലേന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആടൈയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. അമലാ പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കുന്ന റോളുകളൊന്നായിരിക്കും ആടൈയിലെ വേഷമെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു.

തരംഗമായ ടീസര്‍
ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്. ആടൈയുടെതായി പുറത്തിറങ്ങിറങ്ങിയ ടീസറില്‍ അര്‍ഗദ്ധനഗ്നയായും അമല പോളിനെ കാണിച്ചു. ആടൈ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം ലഭിച്ചിരുന്നത്. വിഎം സ്റ്റുഡിയോസാണ് അമല പോളിന്റെ ആടൈ നിര്‍മ്മിക്കുന്നത്.

ആടെെയിലെ ആദ്യ ഗാനം
സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ആടൈയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂലായ് 19നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും വൈറലായി മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു,. നീ വാനവില്ലാ എന്നു തുടങ്ങുന്ന ഗാനം ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്. ആടൈയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭി്ക്കുന്നത്.


Click it and Unblock the Notifications