അമല പോള്‍ ചിത്രം ആടൈയുടെ അമ്പരപ്പിക്കുന്ന ടീസര്‍ പുറത്ത്! വൈറലായി വീഡിയോ! കാണൂ
അമലാ പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആടൈ. സിനിമയുടെ ഞെട്ടിപ്പിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ അര്‍ദ്ധ നഗ്നയായിട്ടാണ് നടിയെ കാണിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്.
വിഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം രത്‌നാകരനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ടോയിലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് അലറി കറയുന്ന അമല പോളിനെയായിരുന്നു ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരുന്നത്.

ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. മുന്‍പ് മേയാത മാന്‍ എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ സംവിധായകന്‍ കൂടിയാണ് രത്‌നകുമാര്‍. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഷഫീഖ് മുഹമ്മദലിയാണ് എഡിറ്റിങ് ചെയ്യുന്നത്. വി സ്റ്റുഡിയോസിന്റെ ബാനറില്‍ വിജി സുബ്രഹമണ്യന്‍ ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications