»   » ഇമേജിനെ ബാധിക്കും എന്ന ഭയമില്ല, 13 കാരിയുടെ അമ്മയായി അമല

ഇമേജിനെ ബാധിക്കും എന്ന ഭയമില്ല, 13 കാരിയുടെ അമ്മയായി അമല

Written By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം താന്‍ അഭിനയിക്കുന്നത് പണത്തിനോ പ്രശസ്തിയ്‌ക്കോ വേണ്ടി അല്ല എന്ന് അമല പോള്‍ പറഞ്ഞിരുന്നു. നല്ല കഥാപാത്രങ്ങളെയാണ് അമല പോള്‍ അന്വേഷിക്കുന്നത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ഇമേജിനെ ബാധിയ്ക്കുമോ എന്നും നടി ചിന്തിയ്ക്കുന്നില്ല.

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നൊക്കെ വിട്ട്, തീര്‍ത്തും വ്യത്യസ്തമായ ഒരു അവതാരത്തിലാണ് അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന അമ്മാ കണക്ക് എന്ന തമിഴ് ചിത്രത്തില്‍ അമല അഭിനയിക്കുന്നത്. 13 വയസ്സുകാരിയുടെ അമ്മയാണ് ചിത്രത്തില്‍ അമല.

 amma-kanakku

ഈ വേഷം തന്റെ ഇമേജിനെ ബാധിയ്ക്കുമോ എന്ന് അമല ചിന്തിയ്ക്കുന്നില്ല. ചുമതലാബോധമുള്ള ഒരു ഗൃഹനാഥയുടെ വേഷം. കഠിനാദ്ധ്വാനിയായ ഈ ഗൃഹനാഥ അന്യവീടുകളില്‍ ജോലി ചെയ്തും മറ്റും തന്റെ കുടുംബത്തെ സംരക്ഷിച്ചുപോന്നു. എനിക്കേറെ ആത്മസംതൃപ്തി നല്‍കിയ വേഷമാണിതെന്ന് അണല പോള്‍ പറയുന്നു.

കൗമാരപ്രായത്തിലെ മാന സികസംഘര്‍ഷങ്ങള്‍ക്ക് അടിമയായ മകള്‍. ആ മകള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ധൈര്യം നല്‍കുന്ന അമ്മ. ഈ അമ്മവേഷത്തിനുവേണ്ടി ഞാന്‍ 5 കിലോഭാരം കൂട്ടി. ഈ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ഒരു നല്ല ചിത്രത്തില്‍ അഭിനയിച്ചതിലുള്ള തൃപ്തി തീര്‍ച്ചയായും എനിക്കുണ്ട്- അമല പറഞ്ഞു.

ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കാക്കമുട്ടൈ, വട ചെന്നൈ തുടങ്ങി കലാമൂല്യമുള്ള ചിത്രത്തിന്റെ പാതയില്‍ തന്നെയാണ് ധനുഷ് അമ്മാക്കണക്കും ചെയ്യുന്നത്. കലാമൂല്യത്തോടൊപ്പം കൊമേഴ്‌സ്യല്‍ ഹിറ്റും ആയിരിക്കണം താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ധനുഷിനുണ്ട്‌

English summary
We all know that Amala Paul is acting in the lead role 'Amma Kanakku' produced by Dhanush under Wunderbar Films. The film is the Tamil remake of the Hindi flick 'Nil Battey Sannata' and Ashwini Iyer, who directed the original has directed the Tamil version as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam