വേഷം മാറി അമല പോള്‍ തിയറ്ററില്‍! ആരാധകരെ പറ്റിച്ച് കൊണ്ടുള്ള ചോദ്യം ചെയ്യല്‍, വീഡിയോ പുറത്ത്
അമല പോള്‍ നായികയായിട്ടെത്തിയ ആടൈ എന്ന ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് എങ്ങും. റിലീനെത്തിയിട്ടും വലിയ പ്രതിസന്ധികളിലൂടെയായിരുന്നു സിനിമ കടന്ന് പോയത്. എന്നാല്‍ തിയറ്ററുകളില്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. നല്ല പ്രേക്ഷക പ്രശംസ ലഭിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ പ്രതികരണം അറിയാന്‍ നായിക തന്നെ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോട് അമല തന്നെയാണ് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിച്ച് ഒരു റിപ്പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. മുടി മുറിച്ച് തൊപ്പിയും വെച്ചിരിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ അമല പോള്‍ ആണിതെന്ന് ആര്‍ക്കും മനസിലായതുമില്ല. പ്രതികരണം ചോദിച്ചവരെല്ലാം അമല പോളിന്റെ പ്രകടനത്തെ കുറിച്ചാണ് വിലയിരുത്തിയത്.

അമല പോള്‍ ആരാധകരെ പറ്റിക്കുന്ന വീഡിയോ എന്ന് പറഞ്ഞ് നടി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. അമല പോള്‍ മാത്രമല്ല സിനിമയുടെ സംവിധായകനായ രത്‌നകുമാര്‍, നടന്മാരായ രോഹിത്ത്, ഗോപി എന്നിവരും തിയറ്ററില്‍ എത്തിയിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് ആരാധകരോട് സിനിമയെ കുറിച്ച് ഓരോ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നത്.
അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി ത്‌നകുമാര്‍ ആണ് സംവിധാനം ചെയ്ത ഡ്രാമ ത്രില്ലര്‍ ചിത്രമാണ് ആടൈ. സിനിമയ്ക്ക് വേണ്ടി രചന നിര്‍വഹിച്ചതും സംവിധായകന്‍ തന്നെയാണ്. റിലീസിന് മുന്‍പും ആടൈ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസാഹയ അവസ്ഥയിലിരിക്കുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.


Click it and Unblock the Notifications